Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്രഖ്യാപിത പവർകട്ടിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
അപ്രഖ്യാപിത പവർകട്ടിനെതിരെ വ്യാപക പ്രതിഷേധം
cancel
camera_alt

ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ ചൂ​ട്ട് മാ​ർ​ച്ച്‌

പെരിഞ്ഞനം: അപ്രഖ്യാപിത പവർകട്ടിനെതിരെ ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം കെ.എസ്.ഇ.ബി ഓഫിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി അമൻ ഗഫൂർ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം മേഖല പ്രസിഡന്റ് വി.എസ്. അശ്വിൻ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് വി.എം.നാഹിൽ, സി.എസ്.ഷിബിൻ, എസ്.എസ്.അൽകേഷ്, പി.എൻ.റിസ്‌വാൻ എന്നിവർ സംസാരിച്ചു.

അപ്രഖ്യാപിത പവർകട്ടിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കയ്പമംഗലം കെ.എസ്.ഇ.ബി ഓഫിസിലേക്കും ചൂട്ട് മാർച്ച്‌ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ നാട്ടിക ബ്ലോക്ക് പ്രസിഡന്റ്‌ ടി.ജി.നിഖിൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം പി.വി.ഡാനിഷ് അധ്യക്ഷത വഹിച്ചു.. സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി.സുരേഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.ബി.ഷിബിൻ ദാസ്, മിഖിൽ മണികണ്ഠൻ, ആർദ്ര, വി.ബി.ബിബിൻ, കെ.ബി.മുഹമ്മദ്‌ ഷാബിർ എന്നിവർ സംസാരിച്ചു.

ചാലക്കുടി: മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി വിച്ഛേദം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ട്വന്റി 20 പാർട്ടി ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നുംഇത് സർക്കാരിന്റെ കപടമുഖമാണ് വെളിപ്പെടുത്തുന്നതെന്നും യോഗം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ് അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ഹരികൃഷ്ണൻ, റോയ് ജോസഫ്, പി.ഡി. വർഗീസ്, എം.ടി.ലാസർ, മാർട്ടിൻ, ജോൺസൺ, പൗലോസ് തട്ടകം, ജിത്തു, മാധവ്, ടോണി, സതീഷ്, പ്രിൻസ്, സുമി എന്നിവർ സംസാരിച്ചു. ചാലക്കുടി: ഡി.വൈ.എഫ്.ഐ ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി കെ.എസ്.ഇ.ബി ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ജിൽ ആന്റണി ഉദ്ഘാടനം ചെയ്തു. ജിഷ്ണു വേലായുധൻ അധ്യക്ഷത വഹിച്ചു. സാംസൻ ആന്റണി, ഭവിൻ ബാബു, കുസുമം കുറുവത്ത്, അശ്വതി പ്രിൻസ്, പി.ഒ. ബിനു തുടങ്ങിയവർ സംസാരിച്ചു.

ഇരിങ്ങാലക്കുട: അപ്രഖ്യാപിത പവര്‍കട്ടിനെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലച്ചൂട്ട് സമരം നടത്തി. ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഒന്നാം നമ്പര്‍ സെക്ഷന്‍ ഓഫിസിനു മുന്നില്‍ നടന്ന സമരം ഡി.വൈ.എഫ് ഐ ഏരിയ വൈസ് പ്രസിഡന്റ് അഖില്‍ ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. വിന്‍സി ജോജി അധ്യക്ഷത വഹിച്ചു. പി.എ. വിഷ്ണു, കെ.ഡി. യദു, വിനീത് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Widespread protest against unannounced power cut
Next Story