ദേശീയപാതയുടെ ശോച്യാവസ്ഥ; കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസ് സമരം
text_fieldsദേശീയപാത ചെന്ത്രാപ്പിന്നി 17ൽ അപകടക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു.
പെരിഞ്ഞനം: ദേശീയപാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ 21 മുതൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന എഴുപത്തഞ്ചോളം സ്വകാര്യ ബസുകളാണ് സർവിസ് നിർത്തിവെക്കുന്നത്.
റോഡിന്റെ ശോച്യാവസ്ഥ മൂലം ബസുകൾക്ക് ദിനം പ്രതി അറ്റകുറ്റ പ്പണികൾക്കും മറ്റുമായി നല്ലൊരു തുകയാണ് ചെലവ് വരുന്നത്. അനാവശ്യ പിഴയീടാക്കലും മറ്റും മൂലം തൊഴിലാളികൾക്ക് മാനസിക സമ്മർദവും ഏറി വരികയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ ബസ് ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ബസ് ഉടമകൾ പറഞ്ഞു.
കലക്ടർ, ദേശീയ പാത അധികൃതർ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനാലാണ് അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തി വെക്കാൻ നിർബന്ധിതരായതെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ ആസിഫ് കാക്കശേരി, നിമിൽ കൊട്ടുക്കൽ, സന്ദീപ് കൃഷ്ണ, ഷൈൻ, പ്രസന്നൻ, വൈശാഖ്, നിഹാൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

