മെഡൽ നേട്ടത്തിൽ തിളങ്ങി തൃശൂർ ജില്ല
text_fields1. സി.ആർ. സന്തോഷ് (ഡിവൈ.എസ്.പി, കുന്നംകുളം) 2. കെ.കെ. സുനിൽകുമാർ (ഗ്രേഡ് അസി. സബ് ഇൻസ്പെക്ടർ, ചാവക്കാട്) 3. പി.എം. സന്ദീപ് (ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ, കുന്നംകുളം), 4. അബീഷ് ആന്റണി എം (സിവിൽ പൊലീസ് ഓഫിസർ, ഒല്ലൂർ) 5. കെ. ഹരി (ക്രൈംബ്രാഞ്ച് അസി.സബ് ഇൻസ്പെക്ടർ (ഗ്രേഡ്)) 6. കെ. സഞ്ജു രവീന്ദ്രൻ (ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ, കേരള പൊലീസ് അക്കാദമി) 7. കെ.ആർ. ഷനിൽകുമാർ (ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ, കേരള പൊലീസ് അക്കാദമി) 8. ഷൈജു ആന്റണി (ആംഡ് പൊലീസ് ഇൻസ്പെക്ടർ, കേരള പൊലീസ് അക്കാദമി)
തൃശൂർ: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പൊലീസ് മെഡൽ നേട്ടത്തിൽ ജില്ലക്ക് അഭിമാനത്തിളക്കം. കുന്നംകുളം അസി. കമീഷണർ സി.ആർ. സന്തോഷ് ആണ് രാഷ്ട്രപതിയുടെ മെഡൽ നേട്ടത്തിന് അർഹനായത്.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾക്ക് സിറ്റിയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി.സബ് ഇൻസ്പെക്ടർ കെ.കെ. സുനിൽകുമാർ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം. സന്ദീപ്, ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അബീഷ് ആന്റണി എം, റൂറൽ പൊലീസ് പരിധിയിലെ അഴീക്കോട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.വി. ഷോബി, കൊരട്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇ.എ. ഷാജു, തൃശൂർ റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ ഒ.എച്ച്. ബിജു, ചാലക്കുടി പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ പി.എം. മൂസ, ഗ്രേഡ് അസി.സബ് ഇൻസ്പെക്ടർ എം.എൻ. സതീശൻ, കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എച്ച്.ആരിഫ്, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ.മിനി, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. ഗോപകുമാർ, ജില്ല സ്പെഷൽ ബ്രാഞ്ച് സിവിൽ പൊലീസ് ഓഫിസർ കെ.വി ഫെബിൻ, തൃശൂർ റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ പി.എസ് മണികണ്ഠൻ, ഗ്രേഡ് പൊലീസ് സബ് ഇൻസ്പെക്ടർ ഇ.ഷാജുകുമാർ, തൃശൂർ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ.എം ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡ്രൈവർ (ഗ്രേഡ്) തേജസ് തോമസ്, ക്രൈംബ്രാഞ്ച് അസി.സബ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ഹരി, കേരള പൊലീസ് അക്കാദമിയിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ഷനിൽകുമാർ, ആംഡ് പൊലീസ് ഇൻസ്പെക്ടർ ഷൈജു ആന്റണി, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സഞ്ജു രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ബോബി ചാണ്ടി എന്നിവരും അർഹരായി.
മുഖ്യമന്ത്രിയുടെ ജയിൽ സേവനത്തിനുള്ള മെഡലുകളിൽ 15ൽ നാലും ജില്ലയിലെ ജയിൽ ജീവനക്കാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

