നീതി കൊടുങ്ങല്ലൂരിന് വീടൊരുങ്ങുന്നു
text_fieldsമാളയിലെ വീട്ടിൽ സുരേഷ് ഗോപിയുടെ ചിത്രങ്ങളുമായി നീതി കൊടുങ്ങല്ലൂർ
മാള: ആദ്യകാല സിനിമ പരസ്യകല ചിത്രകാരൻ നീതി കൊടുങ്ങല്ലൂരിന് വീട് ഒരുങ്ങുന്നു. മകളുടെ ഓർമക്കായി നടൻ സുരേഷ് ഗോപി രൂപവത്കരിച്ച ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് നീതിക്ക് വീട് ലഭിക്കുന്നത്. മലയാളവും തമിഴുമടക്കം മുന്നൂറിൽപരം ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
മമ്മൂട്ടി നായകനായ ആദ്യ ചിത്രം 'മേള'യുടെ പരസ്യകല നീതി കൊടുങ്ങല്ലൂർ ആയിരുന്നു. സിനിമയിൽനിന്ന് ഒന്നും സമ്പാദിക്കാൻ കഴിയാത്ത ഈ കലാകാരൻ മാളയിൽ വാടകവീട്ടിലാണ് കഴിയുന്നത്. സ്വന്തമായി 14 സെന്റ് ഭൂമി ഉണ്ട്. ഇതുപക്ഷേ കാടുകയറി കിടക്കുകയാണ്. നീതിയുടെ ദുരിതാവസ്ഥ അറിഞ്ഞതിനെത്തുടർന്നാണ് നടന്‍ സുരേഷ് ഗോപി വീടൊരുക്കാന്‍ തീരുമാനിച്ചത്. നീതിയുടെ വീടിന്റെ പ്ലാനടക്കം പൂര്‍ത്തിയായി.
വൈകാതെതന്നെ തറക്കല്ലിടല്‍ നടക്കും. സുരേഷ് ഗോപിയോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ലെന്ന് നീതി 'മാധ്യമ'ത്തോട് പറഞ്ഞു. സുരേഷ് ഗോപിയുടെ വ്യത്യസ്തരൂപത്തിൽ രണ്ട് ചിത്രങ്ങൾ കൈയാൽ ഒരുക്കിയിട്ടുണ്ട് നീതി. അദ്ദേഹത്തെ നേരിൽക്കണ്ട് ഇവ നൽകുകയാണ് ലക്ഷ്യം. ബി.ജെ.പി മാള മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകരാണ് വീടിന്റെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

