'പ്രശാന്ത് ഭൂഷൺ ഗാന്ധിയെപ്പോലെ നിർഭയൻ'
text_fieldsപ്രശാന്ത് ഭൂഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധിയൻ കലക്ടീവ് മേഖല കമ്മിറ്റി കൊടുങ്ങല്ലൂർ കോടതിക്ക്
സമീപം നടത്തിയ നിൽപ്പ് സത്യഗ്രഹം
കൊടുങ്ങല്ലൂർ: ജനാധിപത്യത്തിെൻറ അടിസ്ഥാന ശിലകൾ ഭരണകക്ഷിയുടെ സ്വേച്ഛാ ഭരണത്തിൽ മരണാസന്നമാകുമ്പോൾ സുപ്രീംകോടതിക്ക് മുന്നിൽ നിർഭയനായി ശിക്ഷയേറ്റുവാങ്ങാൻ നിൽക്കുന്ന പ്രശാന്ത് ഭൂഷൻ മഹാത്മാഗാന്ധിയെപ്പോലെ നിർഭയനാണെന്ന് ഗാന്ധിയൻ കലക്ടീവ് സംസ്ഥാന പ്രിസൈഡിങ് കമ്മിറ്റി കൺവീനർ ഇസാബിൻ അബ്ദുൽ കരീം.
പ്രശാന്ത് ഭൂഷൻ സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്ന വ്യാഴാഴ്ച രാവിലെ 11ന് കൊടുങ്ങല്ലൂർ കോടതി സമുച്ചയത്തിന് മുമ്പിൽ ഗാന്ധിയൻ കലക്ടീവ് മേഖല കമ്മിറ്റി നടത്തിയ ഐക്യദാർഢ്യ നിൽപ്പ് സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സോമൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എച്ച്. മഹേഷ്, അഡ്വ. പി.എ. സിറാജുദ്ദീൻ, പി.എസ്. മണിലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

