Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രദീപി​െൻറ ഭൗതിക...

പ്രദീപി​െൻറ ഭൗതിക ശരീരം ഇന്ന് ജന്മനാട്ടിലെത്തും

text_fields
bookmark_border
പ്രദീപി​െൻറ ഭൗതിക ശരീരം ഇന്ന് ജന്മനാട്ടിലെത്തും
cancel


പു​ത്തൂ​ര്‍: കു​ന്നൂ​രി​ല്‍ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജൂ​നി​യ​ര്‍ വാ​റ​ൻ​റ്​ ഓ​ഫി​സ​ര്‍ പു​ത്തൂ​ർ പൊ​ന്നൂ​ക്ക​ര പ്ര​ദീ​പി​െൻറ ഭൗ​തീ​ക ശ​രീ​രം ശ​നി​യാ​ഴ്ച ജ​ന്മ​നാ​ട്ടി​ലെ​ത്തും. കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​നു​ഗ​മി​ക്കും. പാ​ല​ക്കാ​ട് അ​തി​ർ​ത്തി​യി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങും.

റോ​ഡ് മാ​ർ​ഗം തൃ​ശൂ​ർ പു​ത്തൂ​രി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പ്ര​ദീ​പ് പ​ഠി​ച്ച പു​ത്തൂ​ർ ഗ​വ. സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. പി​ന്നീ​ട് വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം. കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ത്തി​ച്ച്​ അ​വി​ട​ത്തെ ച​ട​ങ്ങു​ക​ള്‍ക്കു ശേ​ഷ​മാ​ണ് തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക.

വെ​ള്ളി​യാ​ഴ്ച​യും നി​ര​വ​ധി​പേ​ർ പ്ര​ദീ​പി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ന്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി, മു​ന്‍ എം.​എ​ല്‍.​എ എം.​പി. വി​ന്‍സെൻറ് തു​ട​ങ്ങി​യ​വ​ര്‍ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു.

രാ​വി​ലെ​ത്ത​ന്നെ ത​ഹ​സി​ല്‍ദാ​ര്‍ ടി. ​ജ​യ​ശ്രീ, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ വി​ന്‍സ​ൻ​റ്, ജി​ല്ല സൈ​നി​ക കേ​ന്ദ്രം ഒാ​ഫി​സ​ര്‍ എ​ന്നി​വ​ർ പ്ര​ദീ​പി​െൻറ വീ​ട് സ​ന്ദ​ര്‍ശി​ച്ച് സൈ​ന്യ​ത്തി​െൻറ സ​ഹാ​യ​ത്തു​ക കൈ​മാ​റി. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pradeep
News Summary - Pradeep's body will be to his hometown today
Next Story