ജീവിതം ഉടയാതിരിക്കാൻ എന്തുവേണം?
text_fieldsമൺപാത്രങ്ങൾക്ക് സമീപം എരവത്തൂർ
മാട്ടുമ്മൽ ജാനു
മാള: ഓണം പിറന്നാലും ഉണ്ണി പിറന്നാലും കണ്ണീർ ഒഴിയാതെ എരവത്തൂർ കളിമൺ പാത്രനിർമാണ തൊഴിലാളികൾ. 70ഓളം കുടുംബങ്ങളാണ് മാള എരവത്തൂരിൽ കളിമൺ നിർമാണം ഉപജീവനവുമായി കഴിയുന്നത്. വിവിധ പ്രദേശങ്ങളിലെ ഗ്രാമങ്ങളുടെ മുക്ക് മൂലകളിലാണ് ഇവരുടെ കച്ചവട കേന്ദ്രങ്ങൾ. നൂറ്റാണ്ടുകാലമായ പാത്രനിർമാണ നാടാണിത്.
2010ൽ എരവത്തൂരിൽ ഉൽപാദനം നിലച്ചതായി ഇവർ പറയുന്നു. പഴമക്കാർ പലരുടെയും അനാരോഗ്യമാണ് ഒരുകാരണം. കളിമണ്ണിന്റെ ലഭ്യത കുറഞ്ഞതും പ്രതികൂലമായി. ഇതോടെ പാലക്കാടൻ കളിമൺ വ്യവസായത്തെ ആശ്രയിക്കാൻ തുടങ്ങി. ഇവിടെനിന്നും വില നൽകി വാങ്ങി വിൽപന തുടങ്ങി. പിന്നീട് എറണാകുളം ജില്ലയിലെ പറവൂരിൽ ഇവയുടെ മൊത്തവ്യാപാരം വന്നു. ഇതോടെ എരവത്തൂർകാർ ഇപ്പോൾ ഇവിടെനിന്നാണ് പാത്രങ്ങൾ വാങ്ങുന്നത്. ഓരോദിവസും കുറഞ്ഞ വിൽപനയാണ് നടക്കുക. യുവതി-യുവാക്കൾ ഈരംഗത്തേക്ക് ഇറങ്ങാൻ തയാറാവുന്നില്ല. വരുമാനക്കുറവാണ് കാരണം.
പ്രായമായവരാണ് കുലത്തൊഴിൽ മുന്നോട്ട് കൊണ്ടുപോവുന്നത്. മാള മേഖലയിൽ മൺപാത്രം വിൽക്കുന്ന എരവത്തൂർ മാട്ടുമ്മൽ ജാനുവിന് പ്രായം 72 പിന്നിട്ടു. ഓണക്കാലത്തും വറുതി ഒഴിയുന്നില്ലന്ന് ജാനു പറയുന്നു. ജാനുവിനെ പോലെ വയോധികരാണ് പകലന്തി വരെ മൺപാത്രങ്ങൾക്ക് കൂട്ടിരിക്കുന്നത്. സർക്കാർ കളിമൺ വ്യവസായം പുനഃനിർമാണത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മാട്ടുമ്മൽ തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

