Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോ​സ്റ്റ് ഓ​ഫി​സ്...

പോ​സ്റ്റ് ഓ​ഫി​സ് റോ​ഡിൽ വീ​ണ്ടും വ​ൺ​വേ; വ​ല​ഞ്ഞ് യാ​ത്രി​ക​ർ

text_fields
bookmark_border
പോ​സ്റ്റ് ഓ​ഫി​സ് റോ​ഡിൽ വീ​ണ്ടും വ​ൺ​വേ; വ​ല​ഞ്ഞ് യാ​ത്രി​ക​ർ
cancel
camera_alt

വ​ൺ​വേ നടപ്പാക്കിയ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ എ​തി​ർ ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​യ​ക്കു​ന്ന ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തൃ​ശൂ​ർ: പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ൽ വീ​ണ്ടും വ​ൺ​വേ പ​രി​ഷ്കാ​രം. നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി ഏ​റെ പ​രാ​തി​ക​ളു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ത​ന്നെ പി​ൻ​വ​ലി​ച്ച വ​ൺ​വേ പ​രി​ഷ്കാ​ര​മാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കി​യ​ത്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്ക് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം മേ​യ​ർ ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ൺ​വേ ന​ട​പ്പാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പു​തി​യ പ​രി​ഷ്കാ​ര​മ​നു​സ​രി​ച്ച് മു​നി​സി​പ്പ​ൽ റോ​ഡി​ൽ​നി​ന്ന് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ചെ​ട്ടി​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എം.​ഒ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ഈ ​റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​ത്. നേ​ര​ത്തെ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ലെ വ്യാ​പാ​രി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​രി​ഷ് കാ​രം പി​ൻ​വ​ലി​ച്ചി​രു​ന്ന​ത്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച വ​ല​ഞ്ഞ​ത് ചെ​ട്ടി​യ​ങ്ങാ​ടി പ​ള്ളി​യി​ലേ​ക്ക് വ​ന്ന​വ​രാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​കു​ന്ന​തോ​ടെ റെ​യി​ൽ​വേ, കെ.​എ​സ്.​ആ​ർ.​ടി.​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും വ​ല​യും. നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യി​ട്ടും പ​രാ​ജ​യ​പ്പെ​ട്ട​താ​ണെ​ന്നി​രി​ക്കെ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യി​ൽ വി​ഷ​യം വ​ന്ന​പ്പോ​ൾ പ്ര​തി​സ​ന്ധി​യെ കു​റി​ച്ച് പൊ​ലീ​സ് മൗ​നം പാ​ലി​ച്ചു​വെ​ന്ന് വി​മ​ർ​ശ​ന​മു​ണ്ട്.

നേ​ര​ത്തെ ഹോ​ൺ മു​ഴ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഈ ​മാ​സം ഒ​ന്ന് മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ലൈ​ൻ ട്രാ​ഫി​ക് സം​വി​ധാ​ന​വു​മ​ട​ക്കം ഗ​താ​ഗ​ത പ​രി​ഷ്കാ​രം നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ട വ​ൺ​വേ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TravelersPost Office RoadOne Way
News Summary - Post-Office-Road-One-Way-Travelers-Trouble
Next Story