Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോളി തെരഞ്ഞെടുപ്പ്:...

പോളി തെരഞ്ഞെടുപ്പ്: ഏഴിൽ അഞ്ചും എസ്.എഫ്.ഐക്ക്

text_fields
bookmark_border
election
cancel
camera_alt

തൃ​ശൂ​ർ ചെ​മ്പൂ​ക്കാ​വ് മ​ഹാ​രാ​ജാ​സ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന യൂ​നി​യ​ൻ

തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കു​ന്ന പൊ​ലീ​സ്

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ലേ​ക്ക്‌ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്‌.​എ​ഫ്‌.​ഐ​ക്ക്‌ തി​രി​ച്ച​ടി. നേ​ര​ത്തെ ഏ​ഴി​ൽ ഏ​ഴും നേ​ടി​യു​ള്ള അ​പ്ര​മാ​ദി​ത്വ​മാ​യി​രു​ന്നു എ​സ്.​എ​ഫ്.​ഐ​ക്ക്. ഇ​ത്ത​വ​ണ ഏ​ഴി​ൽ അ​ഞ്ചി​ട​ത്താ​ണ് എ​സ്‌.​എ​ഫ്‌.​ഐ​യു​ടെ വി​ജ​യം. ര​ണ്ട് യൂ​നി​യ​നു​ക​ൾ കെ.​എ​സ്.​യു പി​ടി​ച്ചെ​ടു​ത്തു. കൊ​ര​ട്ടി പോ​ളി, ആ​മ്പ​ല്ലൂ​ർ ത്യാ​ഗ​രാ​ജ, തൃ​പ്ര​യാ​ർ ശ്രീ​രാ​മ, കു​ന്നം​കു​ളം പോ​ളി, നെ​ടു​പു​ഴ വ​നി​ത പോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്‌.​എ​ഫ്‌.​ഐ യൂ​നി​യ​ൻ നേ​ടി​യ​ത്. തൃ​ശൂ​ർ എം.​ടി.​ഐ, ചേ​ല​ക്ക​ര പോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ.​എ​സ്‌.​യു നേ​ടി.

കു​ന്നം​കു​ളം പോ​ളി​യി​ൽ എ​ല്ലാ സീ​റ്റി​ലും എ​സ്‌.​എ​ഫ്‌.​ഐ എ​തി​രി​ല്ലാ​തെ​യാ​ണ്‌ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്‌. തൃ​പ്ര​യാ​റി​ൽ ചെ​യ​ർ​മാ​ൻ ഒ​ഴി​കെ മ​റ്റു സീ​റ്റു​ക​ളി​ൽ എ​സ്‌.​എ​ഫ്‌.​ഐ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യും മി​ക​ച്ച ജ​യം നേ​ടി. ആ​മ്പ​ല്ലൂ​ർ പോ​ളി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ സീ​റ്റും നേ​ടി. കൊ​ര​ട്ടി​യി​ലും നെ​ടു​പു​ഴ വ​നി​താ പോ​ളി​യി​ലും ചെ​യ​ർ​മാ​ൻ സീ​റ്റൊ​ഴി​കെ​യു​ള്ള എ​ല്ലാ സീ​റ്റു​ക​ളും എ​സ്‌.​എ​ഫ്‌.​ഐ സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ കേ​ര​ള​വ​ർ​മ കോ​ളേ​ജി​ലെ യൂ​നി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി​യെ എ​ണ്ണി​ത്തോ​ൽ​പ്പി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ആ​ദ്യ വോ​ട്ടെ​ണ്ണ​ലി​ൽ ഒ​രു വോ​ട്ടി​ന് കെ.​എ​സ്.​യു​വി​ന്റെ എ​സ്. ശ്രീ​ക്കു​ട്ട​ൻ വി​ജ​യി​ച്ച​താ​യും റീ ​കൗ​ണ്ടി​ങ്ങി​ൽ തോ​ൽ​പ്പി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ റീ ​കൗ​ണ്ടി​ങ്ങി​ന് ഉ​ത്ത​ര​വി​ട്ട് വീ​ണ്ടും എ​ണ്ണി​യെ​ങ്കി​ലും മൂ​ന്ന് വോ​ട്ടി​ന് എ​സ്.​എ​ഫ്.​ഐ ത​ന്നെ വി​ജ​യി​ച്ചു.

തൃ​ശൂ​ർ എം.​ടി.​ഐ​യി​ൽ സം​ഘ​ർ​ഷം

തൃ​ശൂ​ർ: ചെ​മ്പൂ​ക്കാ​വ് മ​ഹാ​രാ​ജ ടെ​ക്നി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ (എം.​ടി.​ഐ) കോ​ള​ജ് യൂ​നി​യ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ര്‍ന്ന് സം​ഘ​ർ​ഷം. എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​എ​സ്.​യു​വി​ന്റെ സ്ഥാ​നാ​ർ​ഥി​ക​ള്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യി​രു​ന്നു.

ഏ​ഴ് സീ​റ്റു​ക​ളി​ലും കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്. വി​ജ​യാ​ഹ്ലാ​ദ​ത്തി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി കൊ​ടി ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ സം​ഘ​ര്‍ഷം തു​ട​ങ്ങി​യ​ത്. പൊ​ലീ​സെ​ത്തി​യാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെ​യും മാ​റ്റി​യ​ത്. കോ​ള​ജി​ല്‍ പൊ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectionsThrissur NewsPolytechnic College
News Summary - Poly elections-Five out of seven for SFI
Next Story