പൊലീസുകാരെ മര്‍ദിച്ചു; മൂന്നുപേർ അറസ്റ്റിൽ
text_fieldsമണ്ണുത്തി: റോഡില്‍ മാലിന്യമിടുന്നത് അന്വേഷിക്കാന്‍ ചെന്ന രണ്ട് പൊലീസുകാരെ നാട്ടുകാരായ മൂന്നുപേര്‍ ആക്രമിച്ചു. പരിക്കേറ്റ മണ്ണുത്തി സ്റ്റേഷനിലെ പൊലീസുകാരായ അനില്‍കുമാര്‍ (37), രാജേഷ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളായ ചിറക്കാക്കോട് സ്വദേശികളായ അനൂപ് (36), അക്ബര്‍ അലി (35), എബി (34) എന്നിവരെ സബ് ഇന്‍സ്പെക്ടര്‍ പി. അജിത്ത്കുമാര്‍ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച നാലിന് ചിറയ്ക്കക്കോടാണ് സംഭവം. ലോക്ഡൗണില്‍ മാടക്കത്തറ ഭാഗത്ത് ബൈക്കി്ത് ചുറ്റുകയായിരുന്നു മണ്ണുത്തി സ്റ്റേഷനിലെ പൊലീസുകാര്‍.
ചിറയ്ക്കാക്കോട് ഭാഗത്ത് മാലിന്യമിടുന്നത് അന്വേഷിക്കാന്‍ റോഡരികില്‍ നില്ക്കുമ്പോള് രണ്ട് ബൈക്കിലെത്തിയ നാട്ടുകാരായ യുവാക്കളോട് യാത്രകാര്യങ്ങള് തിരക്കി.
തുടര്‍ന്ന് ഇവരുമായി തര്‍ക്കമുണ്ടായി. മൂന്നുപേരും ചേര്‍ന്ന് പൊലീസുകാരെ മർദിച്ചു. പൊലീസുകാരുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവത്രേ. രക്ഷപ്പെട്ട പ്രതികളെ വൈകീട്ടോടെയാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

