വാഹന പരിശോധനക്കിടെ 2.25 കോടിയുടെ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
text_fieldsചാവക്കാട് ദ്വാരക ബീച്ചിൽ പിടികൂടിയ ഹഷീഷ് ഓയിലുമായി എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയും സംഘവും, ഇൻസെറ്റിൽ അഷറഫ്
ചാവക്കാട്: വാഹന പരിശോധനക്കിടെ 2.25 കോടിയുടെ ഹഷീഷ് ഓയിലുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നയിനി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് (42) ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ ദ്വാരക ബീച്ചിലാണ് സംഭവം.
വാഹന പരിശോധനക്കിടെ എത്തിയ കാർ നിർത്താതെ പോയതിനാൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മുപ്പതോളം ചെറിയ കുപ്പികളിൽ സൂക്ഷിച്ച രണ്ടേകാൽ ലിറ്റർ ഹഷീഷാണ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നെത്തിച്ചതാണിതെന്ന് കരുതുന്നു. അന്താരാഷ്ട്ര വിപണിയിൽ 2.25 കോടി രൂപയോളം വിലയുടെ ഹഷീഷ് ഓയിലാണിതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ കഞ്ചാവ് കേസിലും ഇയാൾ പിടിയിലായിട്ടുണ്ട്.

