Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

30 ദിവസത്തിനിടെ കാണാതായ 25 മൊബൈൽ ഫോണുകൾ കണ്ടെത്തി പൊലീസ്

text_fields
bookmark_border
30 ദിവസത്തിനിടെ കാണാതായ 25 മൊബൈൽ ഫോണുകൾ കണ്ടെത്തി പൊലീസ്
cancel
camera_alt

ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ വീ​ണ്ടെ​ടു​ത്ത് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ന​കു​ൽ ദേ​ശ്മു​ഖ് ഉ​ട​മ​ക്ക് കൈ​മാ​റു​ന്നു

തൃശൂർ: ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ട 25 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്. സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ ഫലമായി രണ്ട് ഐ ഫോണുകൾ ഉൾപ്പെടെ 25 മൊബൈൽ ഫോണുകളാണ് ഈസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. 18 പേർക്ക് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് ഫോണുകൾ തിരിച്ചു നൽകി.

കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നഷ്ടപ്പെട്ട ഫോണുകളുടെ ലൊക്കേഷനുകളിലെ നിരവധി പേരെ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ടിരുന്നു.

അന്വേഷണസംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോ, സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻ രാജ്, ബിബിൻ പി. നായർ, സിവിൽ പൊലീസ് ഓഫിസർമാരായ അശ്വിൻ, മനീഷ്, ജിനൂപ് എന്നിവരും ഉണ്ടായിരുന്നു.

ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പൊലീസ് ബോധവത്കരണം നടത്തിയിരുന്നു. ഇത്തരം ബോധവത്കരണങ്ങൾ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സയർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ ഫോൺ കണ്ടെത്താനാകുമെന്നും സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.

ഫോൺ നഷ്ടപ്പെട്ടാൽ...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ, ഇന്റർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇ മെയിൽ ഐ.ഡിയും പാസ് വേഡും അറിയാമെങ്കിൽ ഫൈൻഡ് മൈ ഡിവൈസ് നോക്കി സ്വയം കണ്ടെത്താം. എന്നാൽ, ഫോൺ സ്വിച്ച് ഓഫ് ആണ്.

ഇമെയിൽ ഐ.ഡി ഓർമയില്ല, ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപ്പെട്ട ഫോണിന്റെ ഡൂപ്ലിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ്.എം.എസ് ആക്ടീവ് ആയിരിക്കണം.

മാത്രമല്ല, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police find 25 mobile phones missing in 30 days
Next Story