പോക്സോ കേസ് പുനരന്വേഷിക്കണമെന്ന്
text_fieldsമാള: പൊലീസ് എഫ്.ഐ.ആർ തയാറാക്കി കോടതി വെറുതെ വിട്ട പോക്സോ കേസ് പുനരന്വേഷണം നടത്തണമെന്ന് കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസൊതുക്കി തീർത്തതാണെന്ന കുടുംബക്കാരുടെ ആരോപണം ഗൗരവമേറിയതാണ്.
സംസ്ഥാനത്ത് സി.പിഎം പ്രവർത്തകർ ഇത്തരം കേസുകളിൽ പ്രതിയാവുമ്പോൾ സംരക്ഷിക്കുന്ന നയമാണുള്ളത്. സി.പി.എം പ്രവർത്തകനാണ് ഈ കേസിലെ പ്രതി. കുടുംബത്തിന് നീതി കിട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. സോണി, ഭാരവാഹികളായ ആന്റണി പയ്യപ്പിള്ളി, കെ.എൻ. സജീവൻ, ടി.എസ്. ഷാജി, വി.എ. നദീർ, വി.എസ്. അരുൺരാജ്, ജോപ്പി മങ്കടിയാൻ എന്നിവർ സംസാരിച്ചു.

