പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ച് വര്ഷം കഠിനതടവും പിഴയും
text_fieldsതൃശൂർ: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയ കേസില് മാറ്റാംപുറം മനക്കുളം പറമ്പില് രഘുത്തമനെ (40) അഞ്ച് വർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോടതി ജഡ്ജി ബിന്ദു സുധാകരന് ശിക്ഷിച്ചു. പിഴയടക്കാത്തപക്ഷം ആറ് മാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം പിഴത്തുക ഇരയായ കുട്ടിക്ക് നല്കുന്നതിനും വിധിന്യായത്തില് ഉത്തരവിട്ടു.
2016ലാണ് കേസിനാസ്പദമായ സംഭവം. വിയ്യൂര് സ്റ്റേഷന് ഹൗസ് ഓഫിസറായ എം.എം. മഞ്ജുദാസ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ സി.പി.ഒ.മാരായ പി.ആർ. ഗീത, കെ. മണികണ്ഠൻ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

