പ്ലസ് വൺ: 81 പുതിയ ബാച്ചുകൾ അനുവദിക്കും -മന്ത്രി വി. ശിവൻകുട്ടി
text_fieldsനാട്ടിക നിയോജക മണ്ഡലം പ്രതിഭ പുരസ്കാര സമർപ്പണം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം
ചെയ്യുന്നു
തൃപ്രയാർ: പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുകയും 81 പുതിയ ബാച്ച് അനുവദിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
നാട്ടിക നിയോജക മണ്ഡലം എം.എൽ.എ പ്രതിഭ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സംവിധായകൻ പ്രിയനന്ദനൻ, സംഗീത സംവിധായകൻ വിദ്യാധരൻ, സംവിധായകൻ ഷൈജു അന്തിക്കാട് എന്നിവർ പങ്കെടുത്തു. 625 വിദ്യാർഥികൾക്ക് പുരസ്കാരം സമ്മാനിച്ചു. സംഘാടകസമിതി ചെയർമാൻ പി.വി. അശോകൻ സ്വാഗതവും കൺവീനർ ടി.വി. ടിപു നന്ദിയും പറഞ്ഞു.

