പിണറായിയുടേത് സെൽ ഭരണം -കെ.സി. വേണുഗോപാൽ
text_fieldsപഴയന്നൂർ: പിണറായിയുടേത് സെൽ ഭരണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മരിച്ചവരെയും വേട്ടയാടുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്. ഇപ്പോൾ കലക്ടറെകൊണ്ടു എ.ഡി.എമ്മിനെതിരെ പറയിക്കുന്നു. കേന്ദ്രമന്ത്രി തന്തക്ക് വിളിച്ചിട്ട് ഇതുവരെ ഉത്തരം കിട്ടിയില്ലെന്നും പഴയന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിനോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല. ധിക്കാരത്തിനും അഹങ്കാരത്തിനും ഒരുപഞ്ഞവുമില്ല.
ആർഭാടത്തിനും പി.ആർ വർക്കിനും കാശുണ്ട്. ബംഗാളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എം. അമീർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാത്യു കുഴൽനാടൻ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി വി.കെ. അറിവഴകൻ, ടി.എൻ. പ്രതാപൻ, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, എം.പി. വിൻസന്റ്, അബ്ദുൽറഹ്മാൻ രണ്ടത്താണി, പി.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

