നടപ്പാതയില്ലാതെ പെരുമ്പിലാവ് റോഡ്
text_fieldsപെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ റോഡ് ഉയർന്ന് ഇരുവശത്തും
നടപ്പാത ഇല്ലാതായപ്പോൾ
പെരുമ്പിലാവ്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയുടെ വീതി കൂട്ടലിന്റെ ഭാഗമായി റോഡിനിരുവശവും നടപ്പാതയില്ലാത്തത് കാൽനട യാത്രക്കാരെ വലക്കുന്നു. കാനകൾക്ക് മീതെ സ്ലാബുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാകും. നിലവിലെ റോഡിനു മുകളിൽ പുതിയ ടാറിങ് നടത്തിയതിനാൽ റോഡ് ഉയർന്നതോടെ റോഡിനിരുവശവും അപകട ഭീഷണിയായി. സമീപത്തെ വീടുകളിലേക്ക് ഇരുചക്രങ്ങൾ ഉൾപ്പെടെ വാഹനങ്ങൾ പ്രവേശിക്കുന്നതിനും തടസ്സമായി.
അറക്കൽ മുതൽ കുറച്ചു സ്ഥലം ഭാഗികമായി റോഡിനിരുവശത്തും മണ്ണിട്ട് നികത്തിയിട്ടുണ്ടെങ്കിലും പൊതിയഞ്ചേരിക്കാവ് ക്ഷേത്രം മുതൽ തണത്തറ പാലം വരെ സ്ഥിതി ഗുരുതരമാണ്. റോഡ് നിർമാണം കഴിഞ്ഞിട്ടും മണ്ണിട്ട് നികത്താത്തതും നടപ്പാതയൊരുക്കാത്തതും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എതിർദിശയിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടം ഒരുക്കി കൊടുക്കേണ്ടി വരുന്ന ഇരുചക്രവാഹനങ്ങൾ അരികിലേക്ക് മാറ്റിയാൽ വലിയ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡിനിരുവശത്തും മണ്ണിട്ടുനികത്തി നടപ്പാത ഒരുക്കി റോഡ് വികസനം ശാസ്ത്രീയമായ രീതിയിൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

