പാറമേക്കാവ് ഉത്സവത്തിന്ആനയെ എഴുന്നള്ളിക്കാം
text_fieldsതൃശൂർ: പാറമേക്കാവ് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കും. ഹൈകോടതി നിർദേശപ്രകാരം കലക്ടർ ആനയെഴുന്നള്ളിപ്പിന് അനുമതി നൽകി. നേരത്തെ പുതിയ ഉത്സവങ്ങൾക്ക് ആനയെഴുന്നള്ളിപ്പ് അനുമതി നൽകരുതെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാറമേക്കാവ് ദേവസ്വം നൽകിയ അപേക്ഷ കലക്ടർ നിരസിച്ചിരുന്നു.
ഇതേതുടർന്ന് ദേവസ്വം ഹൈകോടതിയെ സമീപിച്ചതിൽ അപേക്ഷ പുനപരിശോധിച്ച് 26ന് മുമ്പ് തീർപ്പാക്കാനും ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ആനയെഴുന്നള്ളിപ്പിന് അനുമതി നൽകി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. കലക്ടറുടെ ചേംബറിൽ ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഹാജരായി ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് വിശദീകരണം നൽകി.
കൊടിയേറ്റം മുതൽ ആറാട്ടുവരെ ദിവസവും പാറമേക്കാവ് ഉത്സവത്തിന് ആനയെഴുന്നള്ളിപ്പുകളുണ്ട്. പള്ളിവേട്ട നാളിൽ വൈകീട്ട് വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരത്തിന് സമീപത്തേക്ക് ഒരാനപ്പുറത്ത് എഴുന്നള്ളിപ്പും തിരിച്ചെഴുന്നള്ളുമ്പോൾ ഏഴ് ആനകളുണ്ടാവും. ആറാട്ടുദിവസവും ക്ഷേത്രത്തിനുള്ളിൽ മൂന്നാനകളുടെ എഴുന്നള്ളിപ്പാണ് ഉണ്ടാകുക. 28 മുതൽ മാർച്ച് ഏഴുവരെയാണ് പാറമേക്കാവ് ഉത്സവം. കഴിഞ്ഞ ഉത്സവക്കാലത്തും ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

