Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോ​ണി​യ കോ​ൺ​ഗ്ര​സ്...

സോ​ണി​യ കോ​ൺ​ഗ്ര​സ് കേരളത്തിൽ ക്ല​ച്ച് പി​ടി​ക്കി​ല്ല –പി.​സി. ചാ​ക്കോ

text_fields
bookmark_border
pc chacko
cancel
camera_alt

പി.സി. ചാക്കോ

താ​ന്ന്യം: സോ​ണി​യ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത്ത് ക്ല​ച്ച് പി​ടി​ക്കി​ല്ലെ​ന്നും ഇ​നി​യൊ​രി​ക്ക​ലും യു.​ഡി.​എ​ഫ് ഇ​വി​ടെ അ​ധി​കാ​ര​ത്തി​ൽ വ​രി​ല്ലെ​ന്നും എ​ൻ.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​സി. ചാ​ക്കോ പ​റ​ഞ്ഞു. പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ എ​ൻ.​സി.​പി നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ധ​ർ​മ​രാ​ജ​ൻ പൊ​റ്റെ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷീ​ബ രാ​മ​ച​ന്ദ്ര​നെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​കെ. രാ​ജ​ൻ ആ​ദ​രി​ച്ചു. നാ​ഷ​ന​ൽ ഫോ​റ​ൻ​സി​ക്ക് യൂ​നി​വേ​ഴ്സി​റ്റി ഓ​ൾ ഇ​ന്ത്യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ 20ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ സൂ​നി​മ മു​ഹ​മ്മ​ദി​നെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ല​തി​ക സു​ഭാ​ഷ് ആ​ദ​രി​ച്ചു.

അ​ക​ക്ക​ണ്ണിെൻറ കാ​ഴ്ച​യി​ൽ പ്ല​സ് ടു​വി​ന് സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ പി.​എം. വി​ഷ്ണു​വി​നെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. വ​ല്ല​ഭ​ൻ ആ​ദ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​ഐ. സെ​ബാ​സ്​​റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ര​ഘു കെ. ​മാ​രാ​ത്ത്, ഇ.​എ. ദി​ന​മ​ണി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​എ​ൽ. ജോ​യ്, ജി​ല്ല സെ​ക്ര​ട്ട​റി യു.​കെ. ഗോ​പാ​ല​ൻ, ന്യൂ​ന​പ​ക്ഷ സെ​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​എ​സ്.​പി. ന​സീ​ർ, താ​ന്ന്യം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ​ബാ​ബു ക​രാ​ട്ടു​പ​റ​മ്പി​ൽ, നാ​ട്ടി​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നി​ല​ൻ കു​ട​പ്പു​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക​ട്ട​റി വി.​ജി. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​വി. സു​ധീ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ഞ്ഞാ​ണി: എ​ൻ.​സി.​പി മ​ണ​ലൂ​ർ ബ്ലോ​ക്ക്‌ ക​മ്മി​റ്റി ഓ​ഫി​സ് കാ​ഞ്ഞാ​ണി മൂ​ന്നും കൂ​ടി​യ സെൻറ​റി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ്‌ വി​ട്ട് എ​ൻ.​സി.​പി​യി​ൽ ചേ​ർ​ന്ന ഹ​സ്സ‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ൽ​പ​തോ​ളം പേ​ർ​ക്ക് അം​ഗ​ത്വം വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. പി.​എ​സ്. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ല​തി​ക സു​ഭാ​ഷ്, പി.​കെ. രാ​ജ​ൻ, ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​ഐ. സെ​ബാ​സ്​​റ്റ്യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി. വ​ല്ല​ഭ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജു കീ​ടാ​യി, സൈ​നു​ദ്ദീ​ൻ, വി​ശാ​ലാ​ക്ഷി, അ​ബ്ബാ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, എ​ൻ.​എം.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ത്മി​നി, എ​ൻ.​വൈ.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ് സി.​ആ​ർ. സ​ജി​ത്ത്, പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​എം. റ​ജീ​ന, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ഗി ജോ​ൺ​സ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ സ​ലിം, ന​ജീ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നീ​ഷ്, ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC ChackoCongress
News Summary - PC Chacko against Congress
Next Story