Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightകർണാടകയിൽ കാർ...

കർണാടകയിൽ കാർ അപകടത്തിൽ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു

text_fields
bookmark_border
കർണാടകയിൽ കാർ അപകടത്തിൽ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു
cancel

പാവറട്ടി: കർണാടകയിലുണ്ടായ കാർ അപകടത്തിൽ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു. പാവറട്ടി ത്രീസ്റ്റാറിനു സമീപം പുല്ലാട്ട് ചന്ദ്രന്‍റെ മകൻ ശ്രീജിത്ത് (28) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച രാവിലെ 8.30ഓടെ കർണ്ണാടകയിലെ ബഗൂരിൽ വെച്ചാണ് അപകടം.

ശ്രീജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോയതായി സുഹൃത്തുക്കൾ അറിയിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.

പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ദുരൂഹതയുള്ളതായും പൊലിസിൽ പരാതി നൽകുമെന്നും ശ്രീജിത്തിന്‍റെ ബന്ധുക്കൾ പറഞ്ഞു. മൂന്ന് ദിവസം മുൻമ്പാണ് ശ്രീജിത്ത് കർണാടകയിലേക്ക് പോയത്.

മാതാവ്: ശാരദ. സഹോദരങ്ങൾ: ജിതിൻ, ശ്രീദേവി.

Show Full Article
TAGS:Road AccidentPavaratty
News Summary - young man fdied in car accident in Karnataka
Next Story