Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightമഴയിൽ വ്യാപക നാശം;...

മഴയിൽ വ്യാപക നാശം; പാവറട്ടി കൈതമുക്കും എള്ളവള്ളി കാക്കശേരിയിലും വീടുകൾ തകർന്നു

text_fields
bookmark_border
മഴയിൽ വ്യാപക നാശം; പാവറട്ടി കൈതമുക്കും എള്ളവള്ളി കാക്കശേരിയിലും  വീടുകൾ തകർന്നു
cancel
camera_alt

പാവറട്ടി കൈതമുക്കിൽ മഴയിൽ തകർന്ന് വീണ നാലകത്ത് ഷരീഫിൻ്റെ വീട് 

പാവറട്ടി: കനത്ത മഴയിൽ പാവറട്ടി കൈതമുക്കിലും എളവള്ളി കാക്കശേരിയിലും വീടുകൾ തകർന്നു വീണു. കൈതമുക്ക് ലക്ഷം വീട് കോളനിയിൽ നാലകത്ത് ഷരീഫിൻ്റെ വീടാണ് വീണത്.വീടിൻ്റെ മൂല ഭാഗമാണ് തകർന്നത്. ഈ സമയം ഭാര്യയും മൂന്ന് മക്കളും അകത്തുണ്ടായിരുന്നങ്കിലും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.

എളവള്ളി പഞ്ചായത്തിലെ കാക്കശേരി സ്കൂളിന് സമീപം വല്ലാശേരി പാടം വീട്ടിൽ പങ്കജാക്ഷിയുടെ വീടാണ് തകർന്നത്. വീട്ടിൽ ഇവരെ കൂടാതെ മക്കളായ അജീഷ് (31) ,ജിനീഷ് (32) വയോധികയായ ബന്ധു സുധ എന്നിവരും താമസമുണ്ട്. ഇവരെ സമീപത്തെ സർക്കാർ സ്​കൂളിലേക്ക്​ മാറ്റി പാർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Widespread damage in rains; Houses were destroyed
Next Story