Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightകഞ്ചാവുമായി രണ്ട്​...

കഞ്ചാവുമായി രണ്ട്​ യുവാക്കൾ​ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ട്​ യുവാക്കൾ​ പിടിയിൽ
cancel
camera_alt

ശരത്ത്, വിബിൻ

പാവറട്ടി: സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം നടത്തിയ ആൻറി നാർകോട്ടിക് റെയ്ഡിൽ കഞ്ചാവുമായി രണ്ട്​ യുവാക്കൾ പിടിയിൽ. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി തൊയക്കാവ് കാളിയേക്കൽ കോടോക്കി ശരത്തിനെയാണ്​ (24) അറസ്​റ്റ്​ ചെയ്തത്. വീട്ടിൽനിന്ന് സ്നിഫർ ഡോഗ് 'ഡെൽമ'യാണ് കഞ്ചാവ് കണ്ടെടുത്തത്.

എസ്.എച്ച്.ഒ ബിനു തോമാസ്, എസ്.ഐ പി.കെ. സുരേഷ് കുമാർ, എ.എസ്.ഐ സുനിൽ, സ്​പെഷൽ സി.പി.ഒ രാഗേഷ്, സി.പി.ഒമാരായ നിഷാദ്, സുശാന്ത്, ശ്യാം, സരിൽ, അനിൽ, റിൻഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റ്​ ചെയ്തത്.

ശരത്തിനെ കോടതിയിൽ ഹാജരാക്കി.​ പാവറട്ടി പെരുവല്ലൂരിൽ നിന്നാണ്​ മറ്റൊരാളെ പിടികൂടിയത്​. പെരുവല്ലൂർ പഴയ അമ്പാടി തിയ്യറ്ററിനു സമീപം താമസിക്കുന്ന വാലത്ത് വീട്ടിൽ വിബിനെയാണ് (36) അറസ്​റ്റ്​ ചെയ്തത്.

Show Full Article
TAGS:arrest cannabis case 
Next Story