ബ്രസീൽ ടീമംഗങ്ങൾ ഓട്ടം തുടങ്ങി
text_fieldsബ്രസീൽ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച
ഓട്ടോയുമായി നൗഷാദ്
പാവറട്ടി: ബ്രസീൽ ഫുട്ബാൾ ടീം അംഗങ്ങളെ മുഴുവൻ വെങ്കിടങ്ങിൽ ഓട്ടോക്കുള്ളിലെത്തിച്ച് ആരാധകൻ. ബ്രസീൽ ടീമിനോട് ആരാധന മൂത്ത് തൊയക്കാവ് സ്വദേശി ഓട്ടോ തൊഴിലാളിയായ നൗഷാദ് എന്ന നാച്ചുക്കയാണ് സ്വന്തം ഓട്ടോയിൽ ബ്രസീലിന്റെ മുഴുവൻ കളിക്കാരുടെയും ഫോട്ടോ പതിപ്പിച്ചത്. ഡിസൈൻ ചെയ്യാനും സ്റ്റിക്കർ പതിപ്പിക്കാനുമായി ഒരാഴ്ചയോളം വേണ്ടി വന്നു.
ഇതുമാത്രമല്ല വണ്ടിയിലെ ചെറിയ ടി.വി സ്ക്രീനിലും ലോകകപ്പിന്റെ സംഗീതവും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. അതിന് പുറമേ ഓട്ടോറിക്ഷയുടെ ഉള്ളിൽ ഖത്തർ ലോകകപ്പിന്റെ സ്റ്റിക്കറുകളുണ്ട്. ഇത്തവണ കപ്പ് ബ്രസീലിന് ഉള്ളതാണെന്നും അർജൻറീന സെമി വരെ കളിക്കുമെന്നുമാണ് നൗഷാദിന്റെ പ്രവചനം. ഫൈനൽ കാണാൻ ആഗ്രഹമുണ്ടെന്നും നാച്ചുക്ക പറയുന്നു. നിരവധി പേർ ഇരുചക്ര വാഹനങ്ങളിലും ഇഷ്ടടീമിന്റെ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

