Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightപോക്സോ കേസിൽ അധ്യാപകൻ...

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

text_fields
bookmark_border
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം
cancel
camera_alt

അ​റ​സ്റ്റി​ലാ​യ

വി​നോ​യ്

പാ​വ​റ​ട്ടി: പോ​ക്സോ കേ​സി​ൽ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. വാ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ വി​നോ​യ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തി​നു​ശേ​ഷം രാ​ത്രി 11.30ഓ​ടെ അ​ധ്യാ​പ​ക​ന്റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ജ​ന​ൽ ചി​ല്ല് ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ ത​ക​ർ​ത്ത​താ​യി കാ​ണി​ച്ച് ബ​ന്ധു ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം, അ​ധ്യാ​പ​ക​ൻ നി​ര​പ​രാ​ധി​യാ​െ​ണ​ന്നും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​െ​ണ​ന്നും വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ൽ ചേ​ർ​ന്ന പി.​ടി.​എ യോ​ഗ​ത്തി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നെ കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ പി.​ടി.​എ യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - Teacher arrested in POCSO case-Home invasion
Next Story