Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏനാമാവ് കോൾ പാടത്ത് സ്പൂൺ ബിൽ കൊക്കുകൾ വിരുന്നെത്തി
text_fieldsbookmark_border
എനാമാക്കൽ കോൾ പാടത്ത് വിരുന്നെത്തിയ സ്പൂൺ ബിൽ കൊക്കുകൾ
പാവറട്ടി: കൗതുകമായി ഏനമാവ് കോൾ പടവിൽ സ്പൂൺ ബിൽ കൊക്കുകൾ വിരുന്നെത്തി. ദേശാടനപ്പക്ഷികളായ ഇവ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. കാലാവസ്ഥയും ഭക്ഷണ ലഭ്യതയുമനുസരിച്ചാണ് ഇവയുടെ ദേശാടനം. ഇവയുടെ കൊക്കിന്റെ ആകൃതി മൂലമാണ് സ്പൂൺബിൽ കൊക്കുകൾ എന്ന പേര് വന്നിട്ടുള്ളത്.
കേരളത്തിൽ ഇവക്ക് ചട്ടുക കൊക്കുകളെന്ന പേരുമുണ്ട്. ആറ് ഇനത്തിലുള്ള സ്പൂൺ ബില്ലുകളുണ്ട്. പ്രജനന കാലത്ത് ഇവയുടെ തൂവലുകളിലും നിറത്തിലും മാറ്റങ്ങൾ സംഭവിക്കും. കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഇവയുടെ വരവിൽ കുറവുണ്ടായിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

