Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightപെറ്റവയറിനോട്...

പെറ്റവയറിനോട് കണ്ണില്ലാത്ത ക്രൂരത; മക​െൻറ ചവിട്ടേറ്റ് അമ്മയുടെ കണ്ണ്​ തകർന്നു

text_fields
bookmark_border
പെറ്റവയറിനോട് കണ്ണില്ലാത്ത ക്രൂരത; മക​െൻറ ചവിട്ടേറ്റ് അമ്മയുടെ കണ്ണ്​ തകർന്നു
cancel

പാ​വ​റ​ട്ടി: മ​ക​െൻറ ച​വി​ട്ടേ​റ്റ് വ​യോ​ധി​ക​യു​ടെ ക​ണ്ണ് ത​ക​ർ​ന്നു. ക​ണ്ണി​ൽ ര​ക്തം ത​ളം കെ​ട്ടി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ അ​മ്മ​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി. ദി​വ​സ​വും മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന മ​ക​െൻറ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ മാ​താ​വ് ശ​നി​യാ​ഴ്ച പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

ഇ​തി​െൻറ വൈ​രാ​ഗ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​മ്മ​യെ മ​ർ​ദി​ക്കു​ക​യും അ​വ​ശ​യാ​യ ഇ​വ​രെ ത​ള്ളി താ​ഴെ​യി​ടു​ക​യും ചെ​യ്തു. നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ മു​ഖ​ത്ത് കാ​ല് കൊ​ണ്ട് ച​വി​ട്ടു​ക​യാ​യി​രു​ന്നു.

കാ​ക്ക​ശേ​രി പു​ളി​ഞ്ചേ​രി പ​ടി പാ​ല​ത്തി​ന്​ സ​മീ​പ​മാ​ണ് സം​ഭ​വം. പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ല. മേ​ലി​ൽ മ​ക​നെ വീ​ട്ടി​ൽ ക​യ​റ്റാ​ത്ത വി​ധം എ​െ​ന്ത​ങ്കി​ലും ചെ​യ്ത് ത​ര​ണ​മെ​ന്ന് വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ഇ​വ​ർ പൊ​ലീ​സി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷം ​വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​വ​രു​ടെ കാ​ഴ്ച​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pavaratty
Next Story