നീതി മെഡിക്കൽ സ്റ്റോറിൽനിന്ന് പാമ്പിനെ പിടികൂടി
text_fieldsപാവറട്ടി: നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയെ കടിച്ച പാമ്പിനെ പിടികൂടി. വിഷമില്ലാത്തയിനമായ ചുമർ പാമ്പിനെയാണ് പിടിച്ചത്. സ്നേക്ക് ഹാന്റിലർമാരായ അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, കെ.കെ. ശൈലേഷ് എന്നിവരാണ് പിടികൂടിയത്.
ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലെ നീതി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി പെരുവല്ലൂർ തെപുറത്ത് വീട്ടിൽ സിന്ധുവിനാണ് ശനിയാഴ്ച രാത്രി 7.30 ഓടെ ഗുളിക സൂക്ഷിച്ചിട്ടുള പ്ലാസ്റ്റിറ്റിക് പാത്രം എടുക്കുന്നതിനിടെ കടിയേറ്റത്.
കൈയിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞുകളയുന്നതിടെ വിരലിൽ പോറലേൽക്കുകയായിരുന്നു. പാമ്പിനെ തിരഞ്ഞങ്കിലും കിട്ടിയില്ല. രാത്രിയായതിനാൽ സ്റ്റോർ അടച്ചിട്ടു. ഞായറാഴ്ച രാവിലെ 9.30 ഓടെ മരുന്ന് സൂക്ഷിക്കുന്ന റാക്കിൽനിന്നാണ് പിടിച്ചത്. കടിയേറ്റ സിന്ധുവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

