കഞ്ചാവ് ചെടി വളർത്തിയ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsസാബിർ
ഹുസൈൻ
പാവറട്ടി: താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ അന്തർ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മുല്ലശ്ശേരി പറമ്പന്തള്ളി അമ്പലത്തിന് സമീപം വലിയപുരക്കൽ സജീവന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സന്തോഷ് പുർ സ്വദേശി സാബിർ ഹുസൈനെ (30) ആണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.എസ്. സോമൻ, എം.ജെ. ജോഷി, സി.പി.ഒ ശിവദാസ്, ലിജോ, അനീഷ്, ജിതിൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കഞ്ചാവ് ചെടിയും പ്രതിയേയും കസ്റ്റഡിയിലെടുത്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

