Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightഎസ്.​െഎയുടെ കാലിൽ കാർ...

എസ്.​െഎയുടെ കാലിൽ കാർ കയറ്റിയെന്ന കേസ്; പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
എസ്.​െഎയുടെ കാലിൽ കാർ കയറ്റിയെന്ന കേസ്; പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel

പാവറട്ടി: പുവ്വത്തൂരിൽ നോ പാർക്കിങ് ഏരിയയിൽ കർ നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ എസ്.ഐയുടെ കാലിൽ കാർ കയറ്റുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്​ടിക്കുകയും ചെയ്തുവെന്ന കാരണത്തിൽ അറസ്​റ്റ്​ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.

രണ്ടാഴ്ച മുമ്പ് വെൻമനാട് കുപ്പത്ത് ബഷീറാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് കമീഷന് പരാതി നൽകിയത്.

സംഭവത്തിൽ അറസ്​റ്റ്​ ചെയ്ത ബഷീറിന് കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ജഡ്ജി ഇടക്കാല ജാമ്യം അനുവദിച്ചങ്കിലും പിന്നീട് ജാമ്യം റദ്ദാക്കി. വീണ്ടും അറസ്​റ്റ്​ ചെയ്ത് റിമാൻഡ്​ ചെയ്ത ബഷീറിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

Show Full Article
TAGS:human right commission police police case 
Next Story