Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightനാടോടി സംഘം വ്യാപാര...

നാടോടി സംഘം വ്യാപാര സ്ഥാപനത്തിൽ നിന്ന് 17 കിലോ ചെമ്പ് കമ്പി മോഷ്​ടിച്ചു

text_fields
bookmark_border
thrissur copper theft
cancel
camera_alt

മോ​ഷ്ടാവിന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം

പാ​വ​റ​ട്ടി: കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ സം​ഘം വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ചെ​മ്പ് ക​മ്പി മോ​ഷ്​​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. പാ​വ​റ​ട്ടി​യി​ലെ ഇ​ല​ട്രി​ക്ക​ൽ ഫി​റ്റി​ങ്ങ് സ്ഥാ​പ​ന​മാ​യ ഓ​റി​യോ​ൺ സെ​യി​ൽ​സ് കോ​ർ​പ​റേ​ഷ​നി​ലാ​ണ് ക​വ​ർ​ച്ച.

അ​ഞ്ച് പേ​ര​ട​ങ്ങി​യ സം​ഘം കു​ടി​വെ​ള്ളം ചോ​ദി​ച്ചും ഭി​ക്ഷ യാ​ചി​ച്ചും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ശേ​ഷം കൂ​ട്ട​ത്തി​ലൊ​രാ​ള്‍ സ​റ്റോ​ക്ക് റൂ​മി​ല്‍ ക​യ​റി ചെ​മ്പു​ക​മ്പി മോ​ഷ്​​ടി​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ഷ്​​ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വീട് കുത്തിത്തുറന്ന് ​മോഷണം

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ക​വ​ർ​ന്നു. മ​ണ​ത്ത​ല ബ്ലോ​ക്ക് ഓ​ഫി​സ് മു​സ്​​ലി​യാം വീ​ട്ടി​ൽ അ​ബു​വിെൻറ വീ​ട്ടി​ലാ​ണ് മോ​ഷ​ണം.

അ​ബു​വും ഭാ​ര്യ​യും ഗു​രു​വാ​യൂ​രി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്. 12,000 രൂ​പ​യും, ഒ​ന്ന​ര പ​വ‍െൻറ മോ​തി​ര​വും, മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം പോ​യി. ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftpavarattycopper cable
News Summary - gang stole 17 kg of copper wire from the shop
Next Story