ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ പട്ടയ വിതരണോദ്ഘാടനം പ്രഫ. കെ.യു. അരുണന് എം.എല്‍.എ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്കിന് കീഴിലെ ഇരിങ്ങാലക്കുട വില്ലജ് -2, പുല്ലൂര്‍ -5, മനവലശ്ശേരി -6, കാട്ടൂര്‍ -5, കടുപ്പശ്ശേരി -10, കാറളം -21, പൊറത്തിശ്ശേരി -5, ആനന്ദപുരം -9, പടിയൂര്‍ -2, മാടായിക്കോണം 6, മുരിയാട് വില്ലജ് 7, കൊറ്റനെല്ലൂര്‍ വില്ലജ് 3, എന്നിങ്ങനെ ആകെ 81പട്ടയങ്ങളാണ് വിതരണത്തിന് തയാറായത്.
കോവിഡ് മാനദണ്ഡമനുസരിച്ച് ഏഴുപേരുടെ പട്ടയങ്ങള്‍ മാത്രമാണ് താലൂക്കില്‍ വിതരണം ചെയ്തത്. ബാക്കിയുള്ളവ അതത് വില്ലജ് ഓഫിസ് വഴി വിതരണം ചെയ്യും. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്പേഴ്സൻ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ആര്.ഡി.ഒ സി. ലതിക സംസാരിച്ചു. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന് സ്വാഗതവും മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ ശാന്തകുമാരി നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂർ
താലൂക്കിൽ 19 പട്ടയങ്ങൾ വിതരണം ചെയ്തു. കൂളിമുട്ടം വില്ലേജിലെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചു പട്ടയങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങൾ വില്ലേജ് ഓഫിസിൽ വെച്ചുമാണ് വിതരണം ചെയ്തത്.എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, തഹസിൽദാർ കെ. രേവ എന്നിവർ സംബന്ധിച്ചു.
കൊടുങ്ങല്ലൂർ താലൂക്ക് പട്ടയ വിതരണം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു
ചാലക്കുടി
താലൂക്കിൽ 62 പേർക്ക് പട്ടയം വിതരണം ചെയ്തു. ചാലക്കുടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ എ.ജെ. മേരി, തഹസിൽദാർ ഇ.എൻ. രാജു, തഹസിൽദാർ (ഭൂരേഖ) ഐ.എ. സുരേഷ് എന്നിവർ സംസാരിച്ചു. 37 വനഭൂമി പട്ടയം, നാല് പുറമ്പോക്ക് പട്ടയം, 21 കോളനി പട്ടയം എന്നിവയാണ് വിതരണം ചെയ്തത്.