പൈതൃകം ജലോത്സവം; താണിയനും മടപ്ലാത്തുരുത്തും ജേതാക്കൾ
text_fieldsമതിലകം പൈതൃകം ജലോത്സവത്തിൽനിന്ന്
മതിലകം: കനോലി കനാലിന്റെ ഓളപരപ്പിൽ തുഴയേറിന്റെ ആവേശം അലയടിച്ച മതിലകം മൂന്നാമത് പൈതൃകം ജലോത്സവത്തിൽ താണിയനും മടപ്ലാത്തുരുത്തും ജേതാക്കളായി. മത്സരത്തിലെ എ ഗ്രേഡ് വിഭാഗത്തിലാണ് ക്രിസ്തുരാജ് ബോർഡ് ക്ലബ് തുഴഞ്ഞ താണിയൻ ഒന്നാം സ്ഥാനം നേടിയത്. സെൻറ് സെബാസ്റ്റ്യൻ നമ്പർ വൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബി ഗ്രേഡ് വിഭാഗത്തിൽ കെ.ബി.സി കുറുങ്കോട്ട തുഴഞ്ഞ് മടപ്ലാത്തുരുത്ത് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പി.ബി.സി പുളിയത്തുരുത്ത് തുഴഞ്ഞ ജിബി തട്ടകൻ രണ്ടാമതായി ഫിനിഷ് ചെയ്തു. ഇ.ടി. ടൈസൻ എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ നിർവഹിച്ചു. വാർഡ് അംഗം ഐ. ജെൻടിൻ അധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് അംഗം ജോയ്സി ആൻറണി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

