കടപ്പുറം ഗവ. ആശുപത്രി ഒ.പിയിൽ ഒരു ഡോക്ടർ; വലഞ്ഞ് രോഗികൾ
text_fieldsകടപ്പുറം ഗവ. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്ത് നിൽക്കുന്നവരുടെ നീണ്ടനിര
കടപ്പുറം: ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമൂലം ഒ.പിയിൽ മണിക്കൂറുകളോളം വരിയിൽനിന്ന് വലഞ്ഞ് രോഗികൾ. കടപ്പുറം ഗവ. ആശുപത്രിയിൽ ഒരൊറ്റ ഡോക്ടർ മാത്രമാണുള്ളത്. രാവിലെ ഒമ്പതിന് തുടങ്ങിയ ഒ.പി ഉച്ചക്ക് ഒരുമണി കഴിഞ്ഞിട്ടും ഡോക്ടറെ കാണാനുള്ള രോഗികളുടെ നീണ്ട നിരയാണ്.
കഴിഞ്ഞദിവസം സൂപ്രണ്ട് എത്തിയാണ് രോഗികളെ പരിശോധന നടത്തിയത്. കടപ്പുറം ഗവ. ആശുപത്രിയോടുള്ള സർക്കാറിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.എ. അഷ്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, ട്രഷറർ ഷബീർ പുതിയങ്ങാടി എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

