Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ​മാ​ന്ത​ര ലോ​ട്ട​റി...

സ​മാ​ന്ത​ര ലോ​ട്ട​റി ചൂ​താ​ട്ടം വീ​ണ്ടും: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സ​മാ​ന്ത​ര ലോ​ട്ട​റി ചൂ​താ​ട്ടം വീ​ണ്ടും: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

മു​ഹ​മ്മ​ദ്കു​ട്ടി, ഷി​ജു

എ​രു​മ​പ്പെ​ട്ടി: മൊ​ബൈ​ൽ ഫോ​ണി​ലെ വാ​ട്സ് ആ​പ് ഉ​പ​യോ​ഗി​ച്ച് ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ളി പി​ല​ക്കാ​ട് വ​ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ്കു​ട്ടി (55), പാ​ല​ക്കാ​ട് തി​രു​മി​റ്റ​ക്കോ​ട് കി​ഴ​ക്കേ​ത​റ​യി​ൽ വീ​ട്ടി​ൽ ഷി​ജു (40) എ​ന്നി​വ​രെ​യാ​ണ് ത​ളി സെൻറ​റി​ൽ നി​ന്ന് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി.

അ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ സ​മാ​ന്ത​ര ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തി​യ​തി​ന് ഈ ​പ്ര​തി​ക​ള​ട​ക്കം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​ഴ് പേ​രെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വീ​ട്ട​മ്മ​മാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചൂ​താ​ട്ടം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

വ​ര​വൂ​ർ ത​ളി, തി​ച്ചൂ​ർ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ക്കു​ന്നു​ണ്ട്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ എ.​ബി. ഷി​ഹാ​ബു​ദ്ദീ​ൻ, ടി.​എ.​ഷാ​ബു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​സ​ഗു​ൺ, കെ. ​സു​കു​മാ​ര​ൻ, ഇ. ​സ​നൂ​പ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lotteryGamblingTwo Arrested
News Summary - Parallel Lottery Gambling Again: Two Arrested
Next Story