പന്നിത്തടം ജങ്ഷൻ വികസനം: കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
text_fieldsഅക്കിക്കാവ്-കേച്ചേരി ബൈപാസ് പുനർനിർമാണ ഭാഗമായി പന്നിത്തടം ജങ്ഷനിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു
പന്നിത്തടം: അക്കിക്കാവ്-കേച്ചേരി ബൈപാസ് പുനർനിർമാണത്തിന്റെ ഭാഗമായി പന്നിത്തടം ജങ്ഷനിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ കരാറുകാർ എസ്കവേറ്റർ ഉപയോഗിച്ച് പന്നിത്തടം-അക്കിക്കാവ് റോഡിലുള്ള കെട്ടിടമാണ് പൂർണമായും പൊളിക്കാൻ ആരംഭിച്ചത്.
ഇതോടെ അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിന്റെ പുനർനിർമാണം തടസ്സങ്ങൾ നീങ്ങി അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
സ്ഥലം ഏറ്റെടുപ്പുമായുള്ള തർക്കം അവസാനിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ച സ്ഥലമുടമ കെട്ടിടം പൊളിക്കാനുള്ള സമ്മതപത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാരുടെ തൊഴിലാളികൾ കെട്ടിടത്തിലെ മേൽകൂര പൊളിച്ച് മാറ്റിയിരുന്നു.
തുടർന്നാണ് യന്ത്രം ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.എ.സി. മൊയ്തീൻ എം.എൽ.എ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

