Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാഞ്ഞാൾ ഗ്രാമീണ ലൈബ്രറിക്ക് ആറാം തവണയും എ പ്ലസ് ഗ്രേഡ്

text_fields
bookmark_border
പാഞ്ഞാൾ ഗ്രാമീണ ലൈബ്രറിക്ക് ആറാം തവണയും എ പ്ലസ് ഗ്രേഡ്
cancel
camera_alt

പാ​ഞ്ഞാ​ൾ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ എ​ന്ന ഗ്രാ​മം ലോ​ക​ത്തി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന​ത് പാ​ഞ്ഞാ​ൾ അ​തി​രാ​ത്ര​ഭൂ​മി എ​ന്നാ​ണ്. ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് ആ​റാ ത​വ​ണ വീ​ണ്ടും അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് പാ​ഞ്ഞാ​ൾ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​ക്ക് കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും വ​ലി​യ എ ​പ്ല​സ് ഗ്രേ​ഡ് തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളും ഗ്രാ​മ​വാ​സി​ക​ളും. ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്ന​തി​ന് മു​മ്പ് ഈ ​വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 84 വ​ർ​ഷം ക​ഴി​ഞ്ഞു.

1942 മു​ത​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വാ​യാ​ന​ശാ​ല എ ​പ്ല​സ് ഗ്രേ​ഡ് വാ​യ​ന​ശാ​ല​യാ​ണ്. 22,000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളും അ​ഞ്ഞൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​മു​ണ്ട്. ബാ​ല​വേ​ദി, വ​നി​താ വേ​ദി, യു​വ​ത, വ​യോ​ജ​ന വേ​ദി, കാ​യി​ക വേ​ദി, ക​ലാ​വേ​ദി തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. പു​സ്ത​ക​വി​ത​ര​ണ​ത്തി​ന​പ്പു​റം ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. സാ​ന്ത്വ​ന​കേ​ന്ദ്രം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ ലൈ​ബ്ര​റി, ര​ക്ത​ദാ​ന​സേ​ന തു​ട​ങ്ങി​യ​വ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു .

വ​നി​ത​ക​ൾ​ക്കാ​യി ഫി​റ്റ്ന​സ് സെ​ന്റ​ർ, ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ട്, ജ​ന​സേ​വ​ന കേ​ന്ദ്രം, ടി.​പി. കൃ​ഷ്ണ​ൻ സ്മാ​ര​ക ശീ​തി​ക​രി​ച്ച വാ​യ​ന മു​റി, എ​ൻ.​എം.​എ​സ് റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ തു​പ്പേ​ട്ട​ൻ സ്മാ​ര​ക ഹാ​ൾ, കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഹാ​ൾ, ചി​ത്ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക ഹാ​ൾ എ​ന്നി​വ​യും വാ​യ​ന​ശാ​ല​യി​ലു​ണ്ട്. നൃ​ത്തം, ക​ള​രി, ചി​ത്ര ര​ച​ന, ചെ​ണ്ട തു​ട​ങ്ങി 15 വി​ഷ​യ​ങ്ങ​ൾ ഇ​വി​ടെ അ​ഭ്യ​സി​പ്പി​ക്കു​ന്നു. വ​ജ്ര ജു​ബി​ലി ഫെ​ല്ലോ​ഷി​പ് പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര​മാ​യി വാ​യ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്റെ മി​ക​ച്ച വാ​യ​ന​ശാ​ല​ക്കു​ള്ള പു​ര​സ്‌​കാ​രം, ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലെ മി​ക​ച്ച വാ​യ​ന​ശാ​ല​ക്കു​ള്ള പു​ര​സ്‌​കാ​രം, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്കി​ലെ മി​ക​ച്ച ഹ​രി​ത വാ​യ​ന​ശാ​ല​ക്കു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മോ​ഡ​ൽ വി​ല്ലേ​ജ് ലൈ​ബ്ര​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ക എ ​പ്ല​സ് വാ​യ​ന​ശാ​ല കൂ​ടി​യാ​ണ് പാ​ഞ്ഞാ​ള്‍ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യെ​ന്നും ആ​റാം ത​വ​ണ​യാ​ണ് എ ​പ്ല​സ് ല​ഭി​ക്കു​ന്ന​തെ​ന്നും വ​ള​രെ​യ​ധി​കം സ​ന്തോ​ഷം ഉ​ണ്ടെ​ന്നും പ്ര​സി​ഡ​ന്റ് കെ.​വി. ജ​യാ​ന​ന്ദ്, സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ജ​യിം​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Panjal Rural Library gets A plus grade for the sixth time
Next Story