പാലിയേക്കര ടോൾ: മന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രകടനം
text_fieldsയൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍
ആമ്പല്ലൂർ: പാലിയേക്കര ടോളിൽ സർക്കാർ പണം അടക്കാത്തതിനാൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നഷ്ടപ്പെട്ടതിലും പ്രദേശവാസികൾക്ക് ടോൾ കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാനുള്ള പുലക്കാട്ടുക്കര പാലം നിർമാണം ടോൾ കമ്പനിയുമായി ഒത്തുകളിച്ച് വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് മന്ത്രി സി. രവീന്ദ്രനാഥിെൻറ പുതുക്കാട്ടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തി.
മന്ത്രിയും സി.പി.എമ്മും ടോൾ കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജെറോൺ ജോൺ ആരോപിച്ചു.നിയോജക മണ്ഡലം പ്രസിഡൻറ് ലിേൻറാ പള്ളിപറമ്പൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സെബി കൊടിയൻ, സജീർ ബാബു, അനീഷ് കെ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

