Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടപ്പുറം ജലോത്സവം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് വിജയം

text_fields
bookmark_border
ആവേശപ്പോരാട്ടത്തിൽ മേൽപ്പാടം ചുണ്ടനിൽ കുതിച്ചാണ് ജേതാക്കളായത്
കോട്ടപ്പുറം ജലോത്സവം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് വിജയം
cancel
camera_alt

കോ​ട്ട​പ്പു​റം കാ​യ​ലി​ൽ ന​ട​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ​നി​ന്ന് 

കോട്ടപ്പുറം: കോട്ടപ്പുറം കായലിൽ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാം പാദ മത്സരത്തിൽ മേൽപ്പാടം ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജേതാക്കളായി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാം സ്ഥാനവും അഞ്ചുലക്ഷം രൂപ സമ്മാനത്തുകയും സ്വന്തമാക്കിയത്. അരോമ 1 ചുണ്ടനിൽ അരോമ ബോട്ട് ക്ലബ് (പരവൂർ, കൊല്ലം) രണ്ടാം സ്ഥാനവും കൈനകരിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

കോട്ടപ്പുറം ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ഇരുട്ടുകുത്തി വള്ളംകളി മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ ‘ഗരുഡൻ’ ഒന്നാം സ്ഥാനവും, ‘സെന്റ് സെബാസ്റ്റ്യൻ നമ്പർ 1’ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ ‘ജിബി തട്ടകൻ’ ഒന്നാമതും ‘മടപ്ലാതുരുത്ത്’ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സര വിജയികൾക്ക് മുൻ മന്ത്രി വി.കെ. രാജൻ, കെ.ഡി. കുഞ്ഞപ്പൻ, ടി.എ. ഗിരീഷ് കുമാർ എന്നിവരുടെ പേരിലുള്ള സ്മാരക ട്രോഫികൾ വിതരണം ചെയ്തു.

ബെന്നി ബെഹനാൻ എം.പി പതാക ഉയർത്തി. മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് വള്ളംകളി ഉദ്ഘാടനം ചെയ്തു. കലക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.എസ് പ്രസിഡന്റ് വി.എം. ജോണി, സെക്രട്ടറി ജോഷി ചക്കാമാട്ടിൽ, റൂറൽ എസ്.പി മുഹമ്മദ് നദീം തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pallathuruthy Boat Club Wins Kottappuram Boat Festival
Next Story