Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലിയേക്കര ടോൾ പ്ലാസ മാനേജരെ ആക്രമിച്ച് കാർ അടിച്ചു തകർത്തു

text_fields
bookmark_border
രണ്ടുപേർക്കെതിരെ കേസ്
പാലിയേക്കര ടോൾ പ്ലാസ മാനേജരെ ആക്രമിച്ച് കാർ അടിച്ചു തകർത്തു
cancel

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസ മാനേജരെ ആക്രമിച്ച് കാർ അടിച്ചു തകർത്ത കേസിൽ രണ്ടു പേർക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. കല്ലൂർ മാവിൻചുവട് പ്ലാപ്പിള്ളി വിഷ്ണു, ആമ്പല്ലൂർ സ്വദേശി ജിയോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി വട്ടണാത്ര സഹകരണ ബാങ്കിന് മുന്നിലായിരുന്നു സംഭവം. ടോൾ പ്ലാസ മാനേജർ ശ്യാംലാൽ പാർഥസാരഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ശ്യാമിന്റെ സുഹൃത്തായ വിഷ്ണു ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് ശ്യാമും സുഹൃത്തും വട്ടണാത്രയിൽ എത്തിയത്. ബാങ്കിന് മുന്നിൽ കാർ നിർത്തി കാത്തുനിൽക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ വിഷ്ണു ഹോക്കി സ്റ്റിക്കുമായി ശ്യാമിനെ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് കാറിന്റെ മുൻവശത്തെയും രണ്ട് ഡോറുകളുടെയും ചില്ല് അടിച്ചു തകർത്ത ശേഷം ശ്യാമിനെ കാറിൽനിന്ന് വലിച്ചിറക്കി അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ശ്യാം ബൈക്ക് യാത്രക്കാരന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശ്യാമിനെ ആക്രമിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paliyekkara toll plaza manager attacked, car smashed
Next Story