പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനയിറങ്ങി; തുരത്തി കുങ്കികള്‍
text_fieldsവരന്തരപ്പിള്ളി ചക്കിപറമ്പ് ആദിവാസി കോളനിക്ക് സമീപമെത്തിയ കാട്ടാനകളെ കുങ്കി ആനകള്‍ കാട്ടിലേക്ക് ഓടിക്കുന്നു
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ ഞായറാഴ്ചയും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. രാവിലെ ഒമ്പതോടെ ചക്കിപറമ്പ് ആദിവാസി കോളനിക്കടുത്ത് ഒരുകൊമ്പനും പിടിയാനയുമാണ് കാടിറങ്ങിയത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീറിന്റെ നേതൃത്വത്തില്‍ കുങ്കി ആനകളെ ഉപയോഗിച്ച് ദൗത്യ സംഘം കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. മുക്കണാംകുത്ത് കാട്ടിലേക്കാണ് കാട്ടാനകളെ ഓടിച്ചത്.
സെന്റര്‍ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ സയന്റിസ്റ്റ് ശ്രീധര്‍ വിജയ കൃഷ്ണന്, വാച്ചര്‍മാരായ ഹംസ, വാസുദേവന്‍ എന്നിവരും ദൗത്യസംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞദിവസം വരന്തരപ്പിള്ളി പഞ്ചായത്തിലെ എലിക്കോട് ആദിവാസി കോളനിയിലെത്തിയ ഒമ്പത് കാട്ടാനകളെ കുങ്കി ആനകള്‍ കാട്ടിലേക്ക് തിരികെ ഓടിച്ചിരുന്നു.
മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെതുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് വയനാട് മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ പാലപ്പിള്ളിയിലേക്ക് കൊണ്ടുവന്നത്. കാടിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തിരികെ ഓടിക്കാന്‍ പരിശീലനം ലഭിച്ചതാണ് കുങ്കി ആനകള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

