Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗര മാലിന്യം തള്ളി...

നഗര മാലിന്യം തള്ളി രണ്ടര ഏക്കർ നികത്തി; മറിച്ചുവിറ്റ്​ കോടികൾ സമ്പാദിക്കുന്നതായി പരാതി

text_fields
bookmark_border
നഗര മാലിന്യം തള്ളി രണ്ടര ഏക്കർ നികത്തി; മറിച്ചുവിറ്റ്​ കോടികൾ സമ്പാദിക്കുന്നതായി പരാതി
cancel
camera_alt

മു​ള്ളൂ​ർ​ക്ക​ര​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ടി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ക​ത്തു​ന്നു

തൃ​ശൂ​ർ: പു​ന്ന​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ക​ടാം​പു​ള്ളി​ക്ക് വ​ട​ക്ക് ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം ന​ഗ​ര മാ​ലി​ന്യം നി​ക്ഷേ​പി​ച്ച്​ നി​ക​ത്തി മ​റി​ച്ച് വി​റ്റ്​ കോ​ർ​പ​റേ​റ്റു​ക​ൾ കോ​ടി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന​താ​യി പ​രാ​തി. ക​ള്ളാ​ധാ​രം ച​മ​ച്ച് വ​ഴി​യും കൂ​ട്ടു​സ്വ​ത്തും ത​ട്ടി​യെ​ടു​ത്ത​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളെ അ​വി​ടെ​നി​ന്ന് ഒ​ഴി​ഞ്ഞു പോ​കാ​ൻ നി​ര​ന്ത​രം ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന്​ കു​ട്ട​നാ​ട​ൻ പാ​ടം നാ​ഗ​രി​ക മാ​ലി​ന്യ നി​ക്ഷേ​പ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ന​ഗ​ര മാ​ലി​ന്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ടു. ഭൂ​മി നി​ക​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലോ​ഡ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും എ​ടു​ത്തു മാ​റ്റു​വാ​നും അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്​​ട​മാ​യ ശു​ദ്ധ​ജ​ലം, ശു​ദ്ധ വാ​യു എ​ന്നി​വ തി​രി​ച്ചു​ന​ൽ​കാ​നും നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. ക​ള്ളാ​ധാ​രം ച​മ​ച്ച് ത​ട്ടി​യെ​ടു​ത്ത വ​ഴി​യും കൂ​ട്ടു​സ്വ​ത്തും യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി തി​രി​ച്ച് ന​ൽ​കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​അ​നീ​ഷ്, ചെ​യ​ർ​മാ​ൻ മൊ​യ്​​തു​ണ്ണി​കു​ട്ടി, ക​ൺ​വീ​ന​ർ പി. ​ബാ​പ്പു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

മുള്ളൂർക്കരയിൽ മണ്ണ് മാഫിയ കുന്നിടിക്കുന്നു

ചെ​റു​തു​രു​ത്തി: മു​ള്ളൂ​ർ​ക്ക​ര​യി​ൽ മ​ണ്ണ് മാ​ഫി​യ വി​ഹ​രി​ക്കു​ന്നു. കു​ന്നി​ടി​ച്ച് പാ​ട​ങ്ങ​ൾ നി​ക​ത്ത​ൽ ത​കൃ​തി​യാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ. അ​ക​മ​ല റി​സ​ർ​വ് വ​ന​ത്തോ​ട് ചേ​ർ​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലു​ള്ള കു​ന്നു​ക​ൾ ഇ​ടി​ച്ച് പാ​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​ത് വ്യാ​പ​ക​മാ​വു​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് കാ​ഞ്ഞി​ര​ശ്ശേ​രി മേ​ഖ​ല​യി​ൽ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. തൊ​ട്ട് സ​മീ​പ​മു​ള്ള വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് ഭൂ​ക​മ്പ പ്ര​ദേ​ശ​വു​മാ​ണ്.

ചെ​ങ്കു​ത്താ​യ അ​ക​മ​ല നോ​ട്ടി​ഫൈ​ഡ് റി​സ​ർ​വ് വ​ന​ത്തോ​ട് ചേ​ർ​ന്നാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കു​ന്നി​ടി​ക്ക​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ബ​യോ നാ​ച്വ​റ​ൽ ക്ല​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​എം. അ​ബ്​​ദു​സ്സ​ലാം മു​ള്ളൂ​ർ​ക്ക​ര ആ​രോ​പി​ച്ചു. വി​ദൂ​ര​ഭാ​വി​യി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത ഏ​റു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടു​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ൾ അ​തി പ്ര​കൃ​തി ദു​ർ​ബ​ല മേ​ഖ​ല​യാ​ണ്. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി​യാ​ണ് മ​ണ്ണു​മാ​ഫി​യ വി​ഹ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി പോ​ലും ല​ഭി​ക്കാ​ത്ത പ്ര​ദേ​ശ​ത്താ​ണ് അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ്ര​ദേ​ശ​ത്തി​െൻറ ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ക്കു​ന്ന​താ​ണ് മാ​ഫി​യ പ്ര​വ​ർ​ത്ത​നം. ത​ണ്ണീ​ർ​ത​ട നി​യ​മ​ലം​ഘ​നം പ്ര​കൃ​തി​ക്കും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വ​നം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wastepaddy
News Summary - paddy filling with waste
Next Story