Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:36 AM IST Updated On
date_range 13 April 2022 5:36 AM ISTPACKAGE നനഞ്ഞ് വിഷു പടക്കവിപണി
text_fieldsbookmark_border
നനഞ്ഞ് പടക്കവിപണി ശിവകാശിയിൽനിന്നുള്ള വരവ് കുറഞ്ഞു തൃശൂർ: കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞെങ്കിലും പടക്ക വിൽപന ശാലകൾ ഉണർന്നില്ല. വിഷുവിന് പതിവ് തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രാദേശികമായി സൊസൈറ്റികൾ മുഖേനയും മറ്റും വിൽപന ശാലകൾ കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ പേരും നഗരത്തിലെത്തുന്നില്ല. കേന്ദ്ര എക്സ്േപ്ലാസീവ് നിയമപ്രകാരമുള്ള പരിശോധന കർശനമായതോടെ ശിവകാശിയിൽനിന്നുള്ള പടക്കവരവ് കുറഞ്ഞതും വിപണിയിൽ നിരാശ പടർത്തിയിട്ടുണ്ട്. പുക കൂടുതലായി വരുന്ന പടക്ക സാമഗ്രികളുടെ നിർമാണം ശിവകാശിയിൽ നടക്കുന്നില്ല. കർശന പരിശോധനയാണ് നിർമാണ ശാലകളിൽ അധികൃതർ നടത്തുന്നത്. ഇതിനാൽ പഴയ സ്റ്റോക്കുകൾ വിറ്റഴിക്കാൻ ശ്രമം നടക്കുന്നുവെന്നല്ലാതെ ആവശ്യപ്പെടുന്ന സ്റ്റോക്ക് നൽകാൻ നിർമാണശാലകൾക്കാകുന്നില്ലെന്ന് 1973 മുതൽ ശിവകാശിയിൽനിന്ന് പടക്ക സാമഗ്രികളെടുത്ത് വിൽക്കുന്ന തൃശൂർ ഡിസ്ട്രിക്ട് ഫയർവർക്സ് പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി അധികൃതർ പറയുന്നു. പ്രാദേശികമായി നിർമിക്കുന്ന പടക്ക സാമഗ്രികൾക്ക് വൻ ഡിമാൻഡാണ്. അനധികൃതമായി പടക്ക സാമഗ്രികൾ നിർമിക്കുന്ന പ്രാദേശിക ഉൽപാദന ശാലകൾക്ക് ഇതിനാൽ വൻ കൊയ്ത്താണെന്നും പറയപ്പെടുന്നു. വിലയിൽ കുതിപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പടക്ക വിപണിയിൽ 10-15 ശതമാനം വിലയേറി. തമിഴ്നാട്ടിൽനിന്നുള്ള വരവ് കുറഞ്ഞതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കാരണമെന്ന് പടക്ക നിർമാതാക്കൾ പറയുന്നു. ക്രിസ്മസ് ട്രീ പോലെ കത്തിനിൽക്കുന്ന പടക്കം വിപണിയിലെ മിന്നുംതാരമാണ്. മേശപ്പൂവ് വലിയ ശബ്ദത്തോടുകൂടി വിരിയുന്ന ബാഗ് പൈപ്പറിനും വൻ ഡിമാൻഡുണ്ട്. 12 ഷോട്ടിന്‍റെ അമിട്ടിന് വില 225 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 200 ആയിരുന്നു. അഞ്ച് കളറുകളിലായി വിരിയുന്ന മേശപ്പൂവിന്‍റെ പാക്കറ്റിന് 150 രൂപ നൽകണം. 60 മുതൽ 240 രൂപ വരെ വിലയുള്ള മേശപ്പൂവുകളുണ്ട്. തലച്ചക്രം ഒന്നിന് 10 രൂപയും പാക്കറ്റിന് 100 രൂപയുമാണ്. 90 മുതൽ 160 രൂപ വരെയുള്ള 10 തലച്ചക്രങ്ങളടങ്ങുന്ന പാക്കറ്റുകളുണ്ട്. 70 രൂപയുടെ ഫയൽ പെൻസിൽ വിൽപന ഏറെയുള്ള ഐറ്റമായി മാറിയിട്ടുണ്ട്. മാലപ്പടക്കത്തിന് 30, 40 രൂപയായി വില കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇത് 28, 30 രൂപയായിരുന്നു. എന്നിട്ടും ആവശ്യത്തിന് ലഭിക്കുന്നില്ല. 5000 മാലപ്പടക്കം ഓർഡർ ചെയ്തിട്ടും 2500 എണ്ണമാണ് ലഭിച്ചതെന്ന് തൃശൂർ ഡിസ്ട്രിക്ട് ഫയർവർക്സ് പ്രൊഡ്യൂസേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി അധികൃതർ പറയുന്നു. jn tue 02 തൃശ്ശൂരിലെ പടക്കകട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story