Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എ. മാധവനുണ്ടായ...

പി.എ. മാധവനുണ്ടായ വാഹനാപകടം;സമഗ്ര അന്വേഷണം വേണം -എൽ.ഡി.എഫ്

text_fields
bookmark_border
പി.എ. മാധവനുണ്ടായ വാഹനാപകടം;സമഗ്ര അന്വേഷണം വേണം -എൽ.ഡി.എഫ്
cancel
camera_alt

മു​ൻ എം.​എ​ൽ.​എ പി.​എ. മാ​ധ​വ​ൻ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ത​മ്മി​ൽ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ചേ​ല​ക്ക​ര പോ​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യെ​ന്ന​ല്ലാ​തെ യു.​ഡി.​എ​ഫ് വേ​ണ്ട​ത്ര പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ൾ മ​ത്സ​രി​ച്ച കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി​യു​ടെ സം​ഘ​ട​ന സം​വി​ധാ​നം നി​ർ​ജീ​വ​മാ​യി​രു​ന്നു. ഈ ​കൂ​ട്ടു​കെ​ട്ടു​ക​ളെ​ല്ലാം മ​റി​ക​ട​ന്ന് മി​ക​ച്ച വി​ജ​യം നേ​ടാ​ൻ എ​ൽ.​ഡി.​എ​ഫി​ന് സാ​ധി​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് വോ​ട്ട് തേ​ടി​യ​ത്. ഇ​തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. മു​ന്ന​ണി​യി​ലെ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

മു​ൻ എം.​എ​ൽ.​എ പി.​എ. മാ​ധ​വ​നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ക​ൻ സ​മീ​ർ എം. ​നാ​യ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ലെ രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളാ​ണോ അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ​ന്ന മ​ക​ന്റെ സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണം. മാ​ധ​വ​ന് ചി​ല ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും മാ​ർ​ച്ചി​ന് മു​മ്പ് അ​ദ്ദേ​ഹ​ത്തെ കി​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും മ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ന്റെ സം​ഘ​ട​ന ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21നാ​ണ് മു​ണ്ടൂ​രി​ലെ വീ​ടി​ന് മു​ന്നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ പി.​എ. മാ​ധ​വ​നെ വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പേ​രാ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ, കോ​ൺ​ഗ്ര​സി​ന്റെ ഭാ​ര​വാ​ഹി​ത്വ​മു​ള്ള ഫി​റോ​സ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണം.

കോ​ൺ​ഗ്ര​സ് നേ​താ​വ് ത​ന്നെ ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ ഇ.​എം. സ​തീ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, സി.​ആ​ർ. വ​ത്സ​ൻ, സി.​എ​ൽ. ജോ​യ്, മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല, ജ​യ്ൻ മാ​ണി, ഷ​ബീ​ർ ത​ങ്ങ​ൾ, വി​ബി​ൻ, വി​നോ​ദ്, അ​ഡ്വ. സി.​ടി. ജോ​ഫി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car AccidentinvestigationLDFThrissur
News Summary - P.A. Madhavan's car accident; A thorough investigation is needed - LDF
Next Story