പുത്തൂരിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു
text_fieldsപുത്തൂരിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർഥങ്ങൾ
പുത്തൂർ: പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും കണ്ടെത്തി.
മരത്താക്കര സ്മാർട്ട് റെസിഡൻസി, വെട്ടുകാടുള്ള പുത്തൂർ റെസിഡൻസി, വെട്ടുകാട് സെന്ററിലെ സ്മോക്കി കിച്ചൺ എന്നിവടങ്ങളിൽ നിന്ന് പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപഥാർഥങ്ങൾ പിടിച്ചെടുത്തു.
കൂടാതെ വെട്ടുകാട് പ്രവർത്തിക്കുന്ന സ്മോക്കി കിച്ചൺ, തീർഥ സൂപ്പർ മാർക്കറ്റ് എന്നിവടങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, ജിഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാമചന്ദ്രൻ, രാഹുൽ, പഞ്ചായത്ത് ക്ലർക്ക് സജിത, ഒ.എ. അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

