ഓട്ടുപാറ കുളം ‘കുളമായി’
text_fieldsസംരക്ഷണമില്ലാതെ നശിക്കുന്ന ഓട്ടുപാറയിലെ പൊതുകുളം
വടക്കാഞ്ചേരി: Ottupara തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ ജില്ല ആശുപത്രിക്ക് സമീപത്തെ കുളമാണ് പായലും പൂപ്പലും നിറഞ്ഞ് ശോച്യാവസ്ഥയിലായത്. സംരക്ഷിക്കണമെന്ന മുറവിളി ശക്തമായതോടെ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം നീക്കി കൈയേറ്റം ഒഴിപ്പിച്ചെങ്കിലും കുളത്തിന്റെ നിലവിലെ സ്ഥിതി പരിതാപകരമാണ്. നഗരസഭ നവീകരണ പ്രക്രിയകളിൽ ആരംഭ ശൂരത്വം പ്രകടിപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് കുളം നാഥനില്ലാ കളരിയായി.
നവീകരണത്തോടൊപ്പം സൗന്ദര്യവത്കരണം നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും മറ്റും നിർദേശിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല. മാലിന്യം നീക്കി, കൈയേറ്റം ഒഴിപ്പിച്ച്, കുളത്തിന് ചുറ്റും പൂന്തോട്ടവും ഇരിപ്പിടവും സജ്ജമാക്കിയാൽ വിനോദ സഞ്ചാരത്തിന് ഉതകുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. സാഹചര്യം മുതലെടുത്ത് സാമൂഹിക വിരുദ്ധരും ഇവിടെ വിലസുകയാണ്. മദ്യപാനവും മറ്റും മൂലം പൊറുതിമുട്ടിയതായി പരിസരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

