പൊയ്യയിൽ നീർനായ് ശല്യം രൂക്ഷം
text_fieldsമാള: പൊയ്യ പഞ്ചായത്തിലെ തീരദേശ വാർഡുകളിൽ നീർനായ ശല്യം രൂക്ഷം. ഇത് മത്സ്യത്തൊഴിലാളികൾക്കും ചെമ്മീൻ കെട്ടുകാർക്കും മത്സ്യം വളർത്തുന്നവർക്കും ഭീഷണിയായി. കഴിഞ്ഞരാത്രി കൊടകര കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നീർനായെ വാഹനം തട്ടി ചത്ത നിലയിൽ കണ്ടെത്തി.
പൊയ്യ വാർഡ് 15 അത്തിക്കടവിൽനിന്ന് ദ്വീപ് നിവാസികൾ കടന്നുപോകുന്ന പുഴയിൽ ഇവയെ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതുമൂലം പുഴയിൽ ഇറങ്ങി മത്സ്യബന്ധനം നടത്തുന്നവർ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. വഞ്ചിയിൽ യാത്ര ചെയ്യുന്നവരും നീർനായയെ ഭയപ്പെടുകയാണ്.
നീർനായ്ക്കൾ ഇവിടെയെത്തിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല അത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

