ഓപറേഷൻ തൂഫാൻ; മൂന്നിടങ്ങളിൽനിന്ന് എം.ഡി.എം.എയുമായി ഏഴുപേർ പിടിയിൽ
text_fieldsതൃശൂർ: ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ മൂന്നിടങ്ങളിൽനിന്ന് എം.ഡി.എം.എയുമായി ഏഴുപേർ പിടിയിൽ. 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ വാണിയമ്പാറയിൽ ഡാൻസാഫ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ ആദ്യം രണ്ട് ഗ്രാം എം.ഡി.എം.എ പിടികൂടി. പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന് തൃശൂരിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന കാക്കശ്ശേരി കല്ലുരയിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് മരക്കാത്ത് ജിഷ്ണു (27), നമ്പഴിക്കാട് ചെമ്പിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയതിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
27ന് പുലർച്ച പാവറട്ടി ബണ്ട് റോഡിൽ ഷിഫാസിന്റെ വീടിന് സമീപം നടത്തിയ റെയ്ഡിൽ 18 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. റെയ്‌ഡിന് മുമ്പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് കൂടുതൽ അളവിൽ എം.ഡി.എം.എ സ്ഥലത്തുനിന്ന് മാറ്റിയതായി അന്വേഷണത്തിൽ വെളിപ്പെട്ടു.
തുടർന്ന് ചാവക്കാട് പഞ്ചാരമുക്കിൽ നടത്തിയ റെയ്‌ഡിൽ എളവള്ളി ജാനകിപ്പടി തെപ്പുറത്ത് ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം പുതുവീട്ടിൽ ഷെബീർ (34), ചാവക്കാട് അങ്ങാടിത്താഴം കല്ലൂരയിൽ അൻഷാദ് (31) എന്നിവരെയും അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ നിന്ന് 288 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി സുമേഷിനെ പീച്ചി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

