Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓ​പ​റേ​ഷ​ൻ പി....

ഓ​പ​റേ​ഷ​ൻ പി. ​ഹ​ണ്ട്: ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

text_fields
bookmark_border
ഓ​പ​റേ​ഷ​ൻ പി. ​ഹ​ണ്ട്: ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന
cancel

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ പ​ര​തു​ക, മൊ​ബൈ​ൽ ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക, സൂ​ക്ഷി​ക്കു​ക, കൈ​മാ​റ്റം ചെ​യ്യു​ക തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​നാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലീ​സ് റെ​യ്ഡ്.

ഓ​പ​റേ​ഷ​ൻ പി. ​ഹ​ണ്ട് എ​ന്ന് പേ​രി​ട്ട റെ​യ്ഡ് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്, ചെ​റു​തു​രു​ത്തി, മ​ണ്ണു​ത്തി, ഗു​രു​വാ​യൂ​ർ ടെ​മ്പ്ൾ, പേ​രാ​മം​ഗ​ലം, നെ​ടു​പു​ഴ എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് ന​ട​ന്ന​ത്. അ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്.​എ​ച്ച്.​ഒ​മാ​ർ റെ​യ്ഡു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രാ​യ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ശ​ദ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം, തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്യു​ക, ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക, ക​മ്പ്യൂ​ട്ട​റി​ലോ മൊ​ബൈ​ൽ ഫോ​ണി​ലോ സൂ​ക്ഷി​ക്കു​ക, കൈ​മാ​റ്റം ചെ​യ്യു​ക തു​ട​ങ്ങി​യ​വ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation P. HUNTComprehensive inspection
News Summary - Operation P. HUNT: Comprehensive inspection in the district
Next Story