തൃശൂരിലൂടെ കടന്നുപോകുന്നത് മൂന്നിലൊന്ന് െട്രയിനുകൾ മാത്രം
text_fieldsതൃശൂർ: കോവിഡിെൻറ പശ്ചാത്തലത്തിൽ തൃശൂരിലൂടെ കടന്നുപോകുന്നത് നേരത്തെ ഉണ്ടായിരുന്നതിെൻറ മൂന്നിലൊന്ന് െട്രയിനുകൾ മാത്രം. മാർച്ച് 22വരെ 87 ജോടി യാത്രാ ട്രെയിനുകളാണ് തൃശൂരിലൂടെ പോയിരുന്നത്. നിലവിൽ 29 ജോടി വണ്ടികളാണ് ഓടുന്നത്.
അടുത്ത ആഴ്ചയിൽ കൂടുതൽ വണ്ടികൾ ഓടാൻ സാധ്യതയുണ്ട്. വേണാട്, ജനശതാബ്ദി അടക്കം ചുരുക്കം ട്രെയിനുകളാണ് നിലവിൽ പ്രതിദിന സർവിസ് നടത്തുന്നത്. മലബാർ, മാവേലി, തൃശൂർ-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, ഗുരുവായൂർ- തിരുവനന്തപുരം എക്സ്പ്രസുകൾ ഓടുന്നതിന് അനുമതിതേടി കത്തയച്ചിട്ടുണ്ട്. എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-മധുര, എറണാകുളം-കണ്ണൂർ ഇൻറർസിറ്റി, കണ്ണൂർ-ആലപ്പി എക്സിക്യൂട്ടിവ് അടക്കം വണ്ടികൾ സർവിസ് നടത്തുന്നതിനും അനുമതിതേടിയിട്ടുണ്ട്.
നിലവിൽ തൃശൂർവഴി കടന്നുപോകുന്നത് കോവിഡ്കാല പ്രത്യേക ട്രെയിനുകൾ മാത്രമാണ്. പൂർണമായും മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാർക്ക് വേണ്ടിയാണ് ഇവ ഓടുന്നത്. സാധാരണ ടിക്കറ്റുകളുടെ വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല.

