ഓൺലൈൻ ലേല ആപ് ബിസിനസിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
text_fieldsസ്വാദിഖ് റഹീം
തൃശൂർ: ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സ്ആപ് ബിസിനസ് തട്ടിപ്പിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് തൃശൂരിൽ പിടിയിൽ. വിയ്യൂർ തടിയപ്പറമ്പിൽ വീട്ടിൽ സ്വാദിഖ് റഹീമിനെയാണ് (33) ഈസ്റ്റ് പൊലീസ് പിടികൂടിയത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.
തൃശൂർ ഈസ്റ്റ് സ്വദേശിയുടെ 21 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. സേവ് ബോക്സ് ബിഡിങ് ആപ്പ് എന്ന സംവിധാനത്തിലൂടെ ലക്ഷങ്ങൾ സമ്പാദ്യമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഫ്രാഞ്ചൈസി നൽകാമെന്നും അറിയിച്ച് ലക്ഷങ്ങളാണ് പലരിൽ നിന്നായി തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചത്. സിനിമാ താരങ്ങളുമായി അടുപ്പമുണ്ടെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിനകം മൂന്ന് പരാതികൾ ഈസ്റ്റ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ 43 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായാണ് പരാതിയിലുള്ളത്.
തട്ടിപ്പിൽ കുരുങ്ങിയത് നിരവധി പേർ
തൃശൂർ: നൂറ് കോടിയുടെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിനും പാരമ്പര്യ സർക്കാർ ധനകാര്യ സ്ഥാപനമെന്ന വ്യാജ മേൽവിലാസത്തിന്റെ മറവിൽ 200 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്ക് തട്ടിപ്പിനും പിന്നാലെ തൃശൂരിൽ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്.
സിനിമ താരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂർ സ്വദേശി സ്വാദിഖ് റഹീമിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാദിഖ് റഹീം.
പ്രവീൺറാണ നിക്ഷേപകരെ കബളിപ്പിച്ചതിന് സമാനമായി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന വാഗ്ദാനത്തിലൂടെ തന്നെയാണ് സ്വാദിഖിന്റെയും തട്ടിപ്പ്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
തൃശൂർ ഈസ്റ്റ് പൊലീസ് സി.ഐ ലാൽകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സർക്കാറിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കിഴക്കേകോട്ട സ്വദേശിയുടെ പരാതിയിലാണ് ഇപ്പോൾ പിടിയിലായതെങ്കിലും മൂന്ന് പരാതികളിൽ കൂടി പൊലീസിന് ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്.
ഫ്രാഞ്ചൈസി തുടങ്ങി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ച് കിഴക്കേകോട്ട സ്വദേശിയുടെ 21.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കഴിഞ്ഞ ഡിസംബറില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങള് ഓണ്‍ലൈനായി കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്സ് ആപ്പില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ആപിന്റെ ഫ്രാഞ്ചൈസി തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയതോടെയാണ് പണം നിക്ഷേപിച്ചയാള് പരാതിയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

